---
title: "വിദ്യാരംഗം കലാസാഹിത്യവേദി നൊച്ചാട് ഗ്രാമപഞ്ചായത്ത്  സാഹിത്യ ക്വിസ് മത്സരം നടത്തി "
english_title: "Vidyarangam Kalasahityavedi Nochad conducted gram panchayat level literature quiz competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60423/vidyarangam-kalasahityavedi-nochad-conducted-gram-panchayat-level-literature-quiz-competition"
published_at: "2022-08-08T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1294abf8eb_1saratha.jpg"
keywords: []
---

# വിദ്യാരംഗം കലാസാഹിത്യവേദി നൊച്ചാട് ഗ്രാമപഞ്ചായത്ത്  സാഹിത്യ ക്വിസ് മത്സരം നടത്തി 

> **Lead Summary:** ** നൊച്ചാട് : **വിദ്യാരംഗം കലാസാഹിത്യവേദി, നൊച്ചാട് ഗ്രാമപഞ്ചായത്ത്തല മത്സരങ്ങള്‍ ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളില്‍ വെച്ച് നടത്തി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** നൊച്ചാട് : **വിദ്യാരംഗം കലാസാഹിത്യവേദി, നൊച്ചാട് ഗ്രാമപഞ്ചായത്ത്തല മത്സരങ്ങള്‍ ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളില്‍ വെച്ച് നടത്തി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു. വൈത്തിരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മോഹനന്‍ ചേനോളി ക്വിസ് മത്സരം നയിച്ചു.

പേരാമ്പ്ര സബ്ജില്ല വിദ്യാരംഗം കണ്‍വീനര്‍ വി.എം. അഷ്‌റഫ്, ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂള്‍ അധ്യാപകര്‍, വിദ്യാരംഗം കോര്‍ഡിനേറ്റര്‍മാര്‍, വിവിധ സ്‌കൂള്‍ പ്രതിനിധികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

എല്‍പി വിഭാഗം വിജയികള്‍ : ഒന്നാം സ്ഥാനം : ഐവിന്‍ ദിനേശ് ( ജി.എല്‍.പി.എസ് പുറ്റാട്), രണ്ടാം സ്ഥാനം : ദേവ്‌ന ദിയ (ജിഎല്‍പിഎസ് രാമല്ലൂര്‍), മൂന്നാം സ്ഥാനം : സങ്കീര്‍ത്തന. യുപി വിഭാഗം വിജയികള്‍ : ഒന്നാം സ്ഥാനം : തന്മയ എസ്.ബി (വാല്ല്യക്കോട് എയുപിഎസ്), രണ്ടാം സ്ഥാനം : ഫിദല്‍ സമാന്‍ (ജിയുപിഎസ് വാളൂര്‍), മൂന്നാം സ്ഥാനം : അന്‍വി (ജി.യു.പി.എസ് വാളൂര്‍).

വിജയികളായ വിദ്യാര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. എസ്.കെ. സൂര്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. ലിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60423/vidyarangam-kalasahityavedi-nochad-conducted-gram-panchayat-level-literature-quiz-competition)