---
title: "താത്കാലിക ആശ്വാസം: പുതിയപ്പുറത്ത് അപകട മേഘലയിലെ മരം മുറിച്ച് മാറ്റി "
english_title: "Temporary relief: The tree in Dhagana Megala at Puthipuram was cut down and replaced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60440/temporary-relief-the-tree-in-dhagana-megala-at-puthipuram-was-cut-down-and-replaced"
published_at: "2022-08-08T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1e2943888f_0000_ATTACH__copy_copy.jpg"
keywords: []
---

# താത്കാലിക ആശ്വാസം: പുതിയപ്പുറത്ത് അപകട മേഘലയിലെ മരം മുറിച്ച് മാറ്റി 

> **Lead Summary:** **നടുവണ്ണൂര്‍:** കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയില്‍ നിന്ന് ആരംഭിക്കുന്ന പുതിയപ്പുറം - കോട്ടൂര്‍ റോഡിന്റെ തുടക്കത്തിലെ മരം മുറിച്ച് മാറ്റി. ഇത് അപകട മേഘലയായിരുന്നു. പെരവച്ചേരി റോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് കയറി വരുന്ന വാഹനങ്ങള്‍ക്ക് മരം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

## Article Content

**നടുവണ്ണൂര്‍:** കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയില്‍ നിന്ന് ആരംഭിക്കുന്ന പുതിയപ്പുറം - കോട്ടൂര്‍ റോഡിന്റെ തുടക്കത്തിലെ മരം മുറിച്ച് മാറ്റി. ഇത് അപകട മേഘലയായിരുന്നു. പെരവച്ചേരി റോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് കയറി വരുന്ന വാഹനങ്ങള്‍ക്ക് മരം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത് കാരണം എതിര്‍ ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ വരുന്നത് കാണാന്‍ ഡ്രവര്‍മാര്‍ ഏറെ പ്രയാസമനുഭവിച്ചിരുന്നു. മരംമുറിച്ച് മാറ്റിയത് കാരണം ഡ്രൈവര്‍മാര്‍ക്ക് വലിയ അനുഗ്രഹമായെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പിഡബ്‌ള്യൂഡിയുടെ നിര്‍ദേശപ്രകാരമാണ് മരം മുറിച്ച് മാറ്റിയത്. അഞ്ചോളം ജീവന്‍ പൊലിഞ്ഞ ഈ അപകട മേഘല റോഡ് ശാത്രീയമായി നവീകരിച്ച് പരിഹാരം കാണാന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ജനങ്ങള്‍.

ഇനിയെങ്കിലും ജനപ്രതിനിധികള്‍ ഈ വിഷയത്തില്‍ ഇടപെട്ട് വേണ്ട രീതിയില്‍ പരിഹാരം കണ്ടാല്‍ എനിയൊരു ജീവന്‍ ഇവിടെ പൊലിയില്ലെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60440/temporary-relief-the-tree-in-dhagana-megala-at-puthipuram-was-cut-down-and-replaced)