---
title: "സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ മരണം സ്വതന്ത്ര എജന്‍സി അന്വേഷിക്കണം: കെ ബാലനാരായണന്‍ "
english_title: "An independent agency should investigate the death of Irshad, who was abducted by a gold smuggling gang: K Balanarayanan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60577/an-independent-agency-should-investigate-the-death-of-irshad-who-was-abducted-by-a-gold-smuggling-gang-k-balanarayanan"
published_at: "2022-08-09T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2383ccd0d5_0000_ATTACH__copy_copy.jpg"
keywords: []
---

# സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ മരണം സ്വതന്ത്ര എജന്‍സി അന്വേഷിക്കണം: കെ ബാലനാരായണന്‍ 

> **Lead Summary:** **‍ പേരാമ്പ്ര: **സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ മരണം, ഉന്നത പോലീസ്-സ്വര്‍ണ്ണക്കടത്തു മാഫിയ കൂട്ടുകെട്ടിനെതിരെ പന്തിരിക്കര ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തിരിക്കര ടൗണില്‍ പൊതുയോഗം സംഘടിപ്പിച്ചു. ആളെ തിരിച്ചറിയാതെ മൃതദേഹം സംസ്‌ക്കാരിക്കാന്‍ വിട്ട് കൊടുത്തത് പോലീസിന്റെ തികഞ്ഞ അനാസ്ഥയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ പറഞ്ഞു.

## Article Content

**‍ പേരാമ്പ്ര: **സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ മരണം, ഉന്നത പോലീസ്-സ്വര്‍ണ്ണക്കടത്തു മാഫിയ കൂട്ടുകെട്ടിനെതിരെ പന്തിരിക്കര ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തിരിക്കര ടൗണില്‍ പൊതുയോഗം സംഘടിപ്പിച്ചു. ആളെ തിരിച്ചറിയാതെ മൃതദേഹം സംസ്‌ക്കാരിക്കാന്‍ വിട്ട് കൊടുത്തത് പോലീസിന്റെ തികഞ്ഞ അനാസ്ഥയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ പറഞ്ഞു.

പന്തിരിക്കരയിലെ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ് കൊന്ന് പുഴയിലെറിഞ സ്വര്‍ണ്ണക്കടത്ത് സംഘത്തെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും, കോടിക്കല്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃദദേഹം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡിഎന്‍എ ടെസ്റ്റ് പോലും നടത്താതെ മേപ്പയൂരില്‍ നിന്നും കാണാതായ ദീപക്കിന്റേതാണെന്ന് കരുതി ബന്ധുക്കള്‍ക്ക് സംസ്‌ക്കരിക്കാന്‍ വിട്ടു കൊടുത്തതില്‍ പോലീസിന്റെ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും കേസ് ഒരു സ്വതന്ത്ര എജന്‍സി അന്വേഷിക്കണമെന്നും പന്തിരിക്കരയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. വി.പി ഇബ്രായി അധ്യക്ഷനായി. യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എരവത്ത് മുനീര്‍, ഇ.വി രാമചന്ദ്രന്‍, രാജന്‍ മരുതെരി, ജിതേഷ് മുതുകാട്, പി.ടി കുഞ്ഞിക്കേളു തുടങ്ങിയവര്‍ സംസാരിച്ചു.

ഇ.ടി സരീഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമന, സന്തോഷ് കോശി, സി.കെ രജീഷ്, കുഞ്ഞിക്കണ്ണന്‍ നായര്‍, സി.എം പ്രജീഷ്, കെ.എം ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Attachments area

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60577/an-independent-agency-should-investigate-the-death-of-irshad-who-was-abducted-by-a-gold-smuggling-gang-k-balanarayanan)