---
title: "റോഡിലെ കുഴികള്‍ ആരുടെതെന്ന തര്‍ക്കത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍; രാഹുല്‍ മാങ്കൂട്ടം"
english_title: "Central and state governments in dispute over who owns the potholes on the road; Rahul Mangootam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60659/central-and-state-governments-in-dispute-over-who-owns-the-potholes-on-the-road-rahul-mangootam"
published_at: "2022-08-09T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2a07c79dd9_1arude.jpg"
keywords: []
---

# റോഡിലെ കുഴികള്‍ ആരുടെതെന്ന തര്‍ക്കത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍; രാഹുല്‍ മാങ്കൂട്ടം

> **Lead Summary:** ** പേരാമ്പ്ര:** ജനങ്ങള്‍ റോഡിലെ കുഴികളില്‍ വിണ് മരിക്കുമ്പോള്‍ കുഴികളുടെ ഉത്തരവാദിത്വം ആര്‍ക്ക് എന്ന കാര്യത്തില്‍ തര്‍ക്കിച്ച് കേന്ദ്ര കേരള സര്‍ക്കാരുകള്‍ ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുകയാണ് എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറന്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

## Article Content

** പേരാമ്പ്ര:** ജനങ്ങള്‍ റോഡിലെ കുഴികളില്‍ വിണ് മരിക്കുമ്പോള്‍ കുഴികളുടെ ഉത്തരവാദിത്വം ആര്‍ക്ക് എന്ന കാര്യത്തില്‍ തര്‍ക്കിച്ച് കേന്ദ്ര കേരള സര്‍ക്കാരുകള്‍ ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുകയാണ് എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറന്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കൂത്താളിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. മണ്ഡലം പ്രസിഡന്റ് മോഹന്‍ദാസ് ഓണിയില്‍ അദ്ധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ജില്ല പ്രസിഡന്റ് ആര്‍. ഷഹിന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, രാജന്‍ കെ. പുതിയേടത്ത്, ഇ.ടി. സത്യന്‍, സി. പ്രേമന്‍, സി.കെ. ബാലന്‍, പി.സി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹിമ രാഘവന്‍ നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഷിജു പുല്ല്യോട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60659/central-and-state-governments-in-dispute-over-who-owns-the-potholes-on-the-road-rahul-mangootam)