---
title: "നരേന്ദ്രദേവ് കോളനിയിലെ അമ്പലക്കുന്നില്‍ ജാനു വീട്ടിനകത്ത് മരിച്ച നിലയില്‍"
english_title: "Janu was found dead inside his house at Ambalakunn in Narendradev Colony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60838/janu-was-found-dead-inside-his-house-at-ambalakunn-in-narendradev-colony"
published_at: "2022-08-10T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3c218b1277_0000_ATTACH__copy_copy.jpg"
keywords: []
---

# നരേന്ദ്രദേവ് കോളനിയിലെ അമ്പലക്കുന്നില്‍ ജാനു വീട്ടിനകത്ത് മരിച്ച നിലയില്‍

> **Lead Summary:** **
**

## Article Content

**
**

** മുതുകാട് : **നരേന്ദ്രദേവ് കോളനിയിലെ അമ്പലക്കുന്നില്‍ ജാനു (55) വിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കാണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. സമീപത്ത് തന്നെയുള്ള വീട്ടില്‍ മകനും ഭാര്യയും ഉണ്ടായിരുന്നു. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ ആര്‍.സി. ബിജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും.

പരേതനായ ഗോപാലന്റെ ഭാര്യയാണ്. മക്കള്‍ അനീഷ്, അനില്‍(വയനാട്), ജയശ്രീ(വയനാട്). മരുമക്കള്‍ അനിത, രേഖ (ഇരുവരും വയനാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60838/janu-was-found-dead-inside-his-house-at-ambalakunn-in-narendradev-colony)