---
title: "ഖാദിക്ക് 30 ശതമാനം റിബേറ്റ്; പേരാമ്പ്രയില്‍ ഖാദി ഓണം മേളക്ക് തുടക്കമായി "
english_title: "30 percent rebate on Khadi; Khadi Onam Mela has started in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60846/30-percent-rebate-on-khadi-khadi-onam-mela-has-started-in-perampra"
published_at: "2022-08-10T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3ccb8b178d_0000_ATTACH__copy_copy.jpg"
keywords: []
---

# ഖാദിക്ക് 30 ശതമാനം റിബേറ്റ്; പേരാമ്പ്രയില്‍ ഖാദി ഓണം മേളക്ക് തുടക്കമായി 

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്രയില്‍ ഖാദി ഓണം മേളക്ക് തുടക്കമായി. കണ്ണൂര്‍ സര്‍വ്വോദയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വടകര റോഡില്‍ പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപമാണ് മേള ആരംഭിച്ചത്. സപ്തംബര്‍ 7 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവ റിബേറ്റും ലഭ്യമാണ്.

## Article Content

** പേരാമ്പ്ര :** പേരാമ്പ്രയില്‍ ഖാദി ഓണം മേളക്ക് തുടക്കമായി. കണ്ണൂര്‍ സര്‍വ്വോദയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വടകര റോഡില്‍ പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപമാണ് മേള ആരംഭിച്ചത്. സപ്തംബര്‍ 7 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവ റിബേറ്റും ലഭ്യമാണ്.

ഖാദി ഓണം മേള 2022 ഓട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി മെഗാ നറുക്കെടുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10 പവന്‍ സ്വര്‍ണ്ണനാണയം ഒന്നാം സമ്മാനവും, 5 പവന്‍ സ്വര്‍ണ്ണ നാണയം രണ്ടാം സമ്മാനവും മൂന്നാം സമ്മാനമായി 14 പേര്‍ക്ക് 1 പവന്‍ സ്വര്‍ണ്ണനാണയവും സമ്മാനമായി ലഭിക്കും.

കൂടാതെ ഓരോ ആഴ്ചയിലും ജില്ല തോറും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നല്‍കുന്നുണ്ട്. പേരാമ്പ്ര ഖാദി മേള ഗ്രാമപഞ്ചായത്തംഗം മിനി പൊന്‍പറ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം പി.കെ. രാഗേഷ് വി.എം. പ്രേമക്ക് നല്‍കി ആദ്യ വില്പന നടത്തി.

വി. ശ്രീലത, പി.വി. അനിത, എ.കെ. അനുഷ, എം.കെ. അജ്ഞനദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്ണൂര്‍ സര്‍വ്വോദയ സംഘം സ്രെകട്ടറി പി. പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിന് പേരാമ്പ്ര ഖാദി ഭവന്‍ മാനേജര്‍ ടി.കെ് സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60846/30-percent-rebate-on-khadi-khadi-onam-mela-has-started-in-perampra)