---
title: "അനുമോദന സായാഹ്നം സംഘടിപ്പിച്ചു കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ പേരാമ്പ്ര"
english_title: "The felicitation evening was organized by Kasyapa Vedic Research Foundation Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/60866/the-felicitation-evening-was-organized-by-kasyapa-vedic-research-foundation-perampra"
published_at: "2022-08-10T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3e2cde999e_0000_ATTACH__copy_copy.jpg"
keywords: []
---

# അനുമോദന സായാഹ്നം സംഘടിപ്പിച്ചു കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ പേരാമ്പ്ര

> **Lead Summary:** ** പേരാമ്പ്ര: **കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ പേരാമ്പ്ര വേദ വാഹിനി പനക്കാട് സംഘടിപ്പിച്ച അനുമോദന സായാഹം കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ സി.കെ. ബിന്ദു അദ്ധ്യക്ഷയായി.

## Article Content

** പേരാമ്പ്ര: **കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ പേരാമ്പ്ര വേദ വാഹിനി പനക്കാട് സംഘടിപ്പിച്ച അനുമോദന സായാഹം കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ സി.കെ. ബിന്ദു അദ്ധ്യക്ഷയായി.

ആചാര്യ രാജേഷ് രചിച്ച വൈദിക ഗ്രന്ഥങ്ങള്‍ പനക്കാട് സാന്ദ്രിമ വായനശാലയ്ക്ക് മാതാ പേരാമ്പ്ര ഡയരക്ടര്‍ ടി.കെ. കനക ദാസ് വിതരണം ചെയ്തു. വായനശാല പ്രസിഡന്റ് ടി. രാധകൃഷ്ണന്‍ ഏറ്റുവാങ്ങി.

വിവിധ മേഖലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. പ്രണവ് വടക്കയില്‍, കുമാരി ജി.കൃഷ്ണഗീത, മനു കാവില്‍, അലന്‍ എസ്, ഡി.എസ് തീര്‍ത്ഥ, അക്ഷയ് ബാബു, ഫാത്തിമത്ത് അഫ്ര, സി.സി അഭിനയ, എസ്.വി ദേവിക എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

ആചാര്യ ശ്രി രചിച്ച ഗ്രന്ഥങ്ങളുടെ പരിചയം പി.ഹരിദാസന്‍ വൈദിക് നിര്‍വ്വഹിച്ചു. കെ.ശശിധരന്‍ വൈദിക് പി.എം.രാമദാസന്‍, കെ.ചന്ദ്രന്‍ വൈദിക്, ലിഷ ഹിതേഷ് എന്നിവര്‍ സംസാരിച്ചു. കെ.എം.സുരേന്ദ്രന്‍ സ്വാഗതവും പി.കെ.ദിനേശ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/60866/the-felicitation-evening-was-organized-by-kasyapa-vedic-research-foundation-perampra)