---
title: "ഇര്‍ഷാദിന്റെ മരണത്തിലെ ദുരൂഹത മാറ്റണം; അഡ്വ. കെ. പ്രവീണ്‍ കുമാര്‍"
english_title: "The mystery of Irshad's death must be resolved; Adv. K. Praveen Kumar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61028/the-mystery-of-irshads-death-must-be-resolved-adv-k-praveen-kumar"
published_at: "2022-08-11T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4e2fab0173_1dcc.jpg"
keywords: []
---

# ഇര്‍ഷാദിന്റെ മരണത്തിലെ ദുരൂഹത മാറ്റണം; അഡ്വ. കെ. പ്രവീണ്‍ കുമാര്‍

> **Lead Summary:** ** പന്തിരിക്കര: **പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ മരണത്തിലെ ദുരൂഹത മാറ്റന്നമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

## Article Content

** പന്തിരിക്കര: **പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ മരണത്തിലെ ദുരൂഹത മാറ്റന്നമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന സ്വര്‍ണ കള്ളക്കടത്തിന്റെ ഭാഗമാണ് ഈ കൊലപാതകമെന്നും ഇതിന്റെ പിന്നില്‍ ഭരണകക്ഷിയുടെ ഇടപെടല്‍ വ്യക്തമാണെന്നും മേപ്പൂരിലെ ദീപക്കിന്റെ തിരോധാനവും വളരെ ഗൗരവത്തോടെ കാണാന്‍ പൊലീസ് തയ്യാറാകണമെന്നും അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ഡിഎന്‍എ ഫലം വരുന്നതിന് മുന്‍പ് ദീപക്കിന്റെതാണ് എന്നു പറഞ്ഞു മൃതദേഹം സംസ്‌ക്കരിച്ചതിന്റെ പിന്നിലും ഗൂഡാലോചന ഉണ്ടെന്നും ഇപ്പോള്‍ പൊലീസ് പറയുന്നത് മേപ്പയ്യൂരില്‍ സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്റെ താണ് എന്നാണ്.

അതു കൊണ്ടു തന്നെ ഭരണകക്ഷിയുടെ നിദ്ദേശത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി ഇര്‍ഷാദിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനും സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന അരക്ഷിതാവസ്ഥ അവസാനിപ്പിക്കുവാനും തയ്യാറാകണമെന്ന് ഇര്‍ഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഡിസിസി പ്രസിഡന്റ് പറഞ്ഞു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, ഡിസിസി ഭാരവാഹികളായ ഇ.വി. രാമചന്ദ്രന്‍, രാജന്‍ മരുതേരി, കെ.കെ. വിനോദന്‍, രാജേഷ് കീഴരിയൂര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61028/the-mystery-of-irshads-death-must-be-resolved-adv-k-praveen-kumar)