---
title: "സ്വരൂപിക്കാം ഇവാനു വേണ്ടി: ന്യൂസ് പേപ്പര്‍ ചാലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മിറ്റി "
english_title: "Swarupikam for ershad treatment: Youth Congress Arikulam Constituency Committee with Newspaper Challenge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61072/swarupikam-for-ershad-treatment-youth-congress-arikulam-constituency-committee-with-newspaper-challenge"
published_at: "2022-08-11T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f520b26be75_0000_ATTACH__copy_copy.jpg"
keywords: []
---

# സ്വരൂപിക്കാം ഇവാനു വേണ്ടി: ന്യൂസ് പേപ്പര്‍ ചാലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **പാലേരിയിലെ ഇവാന്റെ ചികിത്സക്കു വേണ്ടി യൂത്ത് കോണ്‍ഗ്രസ്സ് പേരാമ്പ്ര നിയോജക മണ്ഡലം നടത്തുന്ന ന്യൂസ് പേപ്പര്‍ ചാലഞ്ചിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ന്യൂസ് പേപ്പര്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അനില്‍കുമാര്‍ അരിക്കുളം യൂത്ത് കോണ്‍ഗ്രസ്സ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് എസ്.സുനന്ദിന് കൈമാറി.

## Article Content

**പേരാമ്പ്ര: **പാലേരിയിലെ ഇവാന്റെ ചികിത്സക്കു വേണ്ടി യൂത്ത് കോണ്‍ഗ്രസ്സ് പേരാമ്പ്ര നിയോജക മണ്ഡലം നടത്തുന്ന ന്യൂസ് പേപ്പര്‍ ചാലഞ്ചിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ന്യൂസ് പേപ്പര്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അനില്‍കുമാര്‍ അരിക്കുളം യൂത്ത് കോണ്‍ഗ്രസ്സ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് എസ്.സുനന്ദിന് കൈമാറി.

മാവട്ട് ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി ഇവാനു വേണ്ടി സ്വരൂപിച്ച ഫണ്ട് പ്രസിഡണ്ട് എം.ജി.നായറും കൈമാറി. ബൂത്ത് പ്രസിഡണ്ട് അധ്യക്ഷനായി. ഇവാന്‍ ചികിത്സാ സഹായ സദസ്സ് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം പ്രസിഡണ്ട് രാംദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

രാമചന്ദ്രന്‍, ശ്രീധരന്‍ കണ്ണമ്പത്ത്, ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി, അരിക്കുളം മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രാധ, രാഗേഷ് ടി.ടി, രാമാനന്ദന്‍, പി.എം ശിവദാസന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പുരുഷോത്തമന്‍ നാരായണമംഗലം സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ ശബരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61072/swarupikam-for-ershad-treatment-youth-congress-arikulam-constituency-committee-with-newspaper-challenge)