---
title: "ഇവാന് കുഞ്ഞു കൈത്താങ്ങുമായി ഹെവന്‍സ് പ്രീസ്‌കൂള്‍ പേരാമ്പ്ര"
english_title: "Heavens Preschool Perambra with Ivan Kunju Kaithang"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61085/heavens-preschool-perambra-with-ivan-kunju-kaithang"
published_at: "2022-08-11T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f52e2d0a1ba_0000_ATTACH__copy_copy.jpg"
keywords: []
---

# ഇവാന് കുഞ്ഞു കൈത്താങ്ങുമായി ഹെവന്‍സ് പ്രീസ്‌കൂള്‍ പേരാമ്പ്ര

> **Lead Summary:** ** പേരാമ്പ്ര: **ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെവന്‍സ് പ്രീ സ്‌കൂള്‍ ശേഖരിച്ച ഇവാന്‍ ഫണ്ട് കൈമാറി. മൂന്നു വയസ്സു മുതല്‍ ആറു വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് ഹെവന്‍സ് പ്രീ സ്‌കൂളില്‍ പഠിക്കുന്നത്.

## Article Content

** പേരാമ്പ്ര: **ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെവന്‍സ് പ്രീ സ്‌കൂള്‍ ശേഖരിച്ച ഇവാന്‍ ഫണ്ട് കൈമാറി. മൂന്നു വയസ്സു മുതല്‍ ആറു വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് ഹെവന്‍സ് പ്രീ സ്‌കൂളില്‍ പഠിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച ഇവാന്‍ ഫണ്ട് പിടിഎ പ്രസിഡന്റ് സിറാജ് നടുവണ്ണൂര്‍ ഇവാന്‍ ചികിത്സാ സഹായ കമ്മിറ്റി ട്രഷറര്‍ സി.എച്ച് ഇബ്രാഹിം കുട്ടിയെ ഏല്‍പ്പിച്ചു.

ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നജ്മ കെ, സെക്രട്ടറി കെ മുബീര്‍, ദാറുന്നുജും ഓര്‍ഫനേജ് മാനേജര്‍ കെ.കെ ഹാരിസ്, ഹെവന്‍സ് പ്രീ സ്‌കൂള്‍ എംപിടിഎ പ്രസിഡന്റ് സഹല പച്ചിലേരി, പിടിഎ വൈസ് പ്രസിഡന്റ് കെ.കെ ഷംസീര്‍, അധ്യാപികമാരായ എം.കെ ലൈല, വി.പി ഷമീബ, ആര്‍.എന്‍ റൈഹാനത്ത്, കെ.വി ആനിസ, സി ഹാജറ, ടി.എം സുല്‍ഫത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61085/heavens-preschool-perambra-with-ivan-kunju-kaithang)