---
title: "പാലിയേറ്റീവ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം നല്‍കി കൂത്താളി ഗ്രാമപഞ്ചായത്ത് "
english_title: "Koothali Gram Panchayat provided training for palliative volunteers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61100/koothali-gram-panchayat-provided-training-for-palliative-volunteers"
published_at: "2022-08-11T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f545aed1407_0000_ATTACH__copy_copy.jpg"
keywords: []
---

# പാലിയേറ്റീവ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം നല്‍കി കൂത്താളി ഗ്രാമപഞ്ചായത്ത് 

> **Lead Summary:** കൂത്താളി **: ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള മൂന്നു ദിവസത്തെ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു ഉദ്ഘാടനം **ചെയ്തു.

## Article Content

കൂത്താളി **: ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള മൂന്നു ദിവസത്തെ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു ഉദ്ഘാടനം **ചെയ്തു.

വൈസ് പ്രസിഡണ്ട് വി.എം അനൂപ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ ടി രാജശ്രീ, കെ.പി സജീഷ്, കെ.പി ഷൈനി, കെ ബിന്ദു, പാലിയേറ്റീവ് പ്രവര്‍ത്തകന്‍ ഉമ്മര്‍ തണ്ടോറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.സുനില്‍കുമാര്‍ സ്വാഗതവും മനു എ.എം നന്ദിയും പറഞ്ഞു. ഒന്നാം ദിവസം സംസ്ഥാന തല പരിശീലകനായ പ്രവീണ്‍, പാലിയേറ്റീവ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഹരിദാസന്‍ എന്നിവര്‍ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61100/koothali-gram-panchayat-provided-training-for-palliative-volunteers)