കവിയും നാടകകൃത്തും സംവിധായകനുമായ സുരേഷ് മേപ്പയ്യൂര്‍ അന്തരിച്ചു

കവിയും നാടകകൃത്തും സംവിധായകനുമായ സുരേഷ് മേപ്പയ്യൂര്‍ അന്തരിച്ചു
Aug 12, 2022 09:12 AM | By SUBITHA ANIL

 പേരാമ്പ്ര: സാംസ്‌കാരിക പ്രവര്‍ത്തകനും കവിയും നാടകകൃത്തും സംവിധായകനുമായ സുരേഷ് മേപ്പയൂര്‍ (56 ) നിര്യാതനായി. അര്‍ബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു. അമച്വര്‍ -പ്രൊഫഷണല്‍- തെരുവ് നാടക രചനയിലും സംവിധാനത്തിലും സജീവമായിരുന്നു.

ആകാശവാണിയിലൂടെ ഇരുപത്തിയഞ്ചിലേറെ നാടകങ്ങള്‍ എഴുതി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. പ്രൊഫഷണല്‍ നാടക രംഗത്തും ശ്രദ്ധേയനായിരുന്നു. വടകര വരദ , സ്വദേ ശാഭിമാനി തുടങ്ങിയ നാടക സംഘങ്ങള്‍ക്കു വേണ്ടി രചന നിര്‍വഹിച്ചു.

അശോകചക്രം, കാവുട്ട്, ആറടി മണ്ണിന്റെ ജന്മി, പെണ്‍ ചൂത്, തോറ്റവന്റെ ഉത്തരങ്ങള്‍ എന്നീ നാടകങ്ങള്‍ പുസ്തകങ്ങളായിട്ടുണ്ട്.


കെ. പി. കായലാട് സാഹിത്യ പുരസ്‌കാരം, നാടക രചനയ്ക്കുള്ള ഭാഷാശ്രീ സാഹിത്യ പുരസ്‌കാരം, ചാക്കോള -ഓപ്പന്‍ റോസി മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

നീലാംബരി, മക്കളെ കണ്ടും മാമ്പൂ കണ്ടും, നീതി ശാസ്ത്രം, കൃഷിക്കാരന്‍, ഗോതമ്പു പാടങ്ങള്‍ക്കിടയില്‍ നിന്നും ഒരു നിലവിളി, ആരോ വരച്ചിട്ട ചിത്രങ്ങള്‍, കഥ പറയും കാലം, പിന്നെയും പൂക്കുന്ന പൂമരങ്ങള്‍, പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍, ശാലിനി ഒരു കഥ പറയുന്നു, ക്യാമറ കണ്ണിലൂടെ ഒരു ജീവിതം, പെണ്‍ ചൂത്,ചുരം, അധികാരത്തിന്റെ അവകാശികള്‍, പുലി തുടങ്ങിയവയാണ് ശ്രദ്ധേയമായ രചനകള്‍.

സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ :പുഷ്പ. മക്കള്‍: അളക, അശ്വതി. സഹോദരങ്ങള്‍: മുരളി ,പ്രകാശന്‍ (കേരള പോലീസ്), ബിന്ദു (പെരുവട്ടൂര്‍).

Poet, dramatist and director Suresh Meppayur passed away

Next TV

Related Stories
ചെമ്പോടൻ പൊയിൽ കാപ്പുമ്മൽ മീത്തൽ ഗോപാലൻ നിര്യാതനായി

Oct 2, 2022 10:58 PM

ചെമ്പോടൻ പൊയിൽ കാപ്പുമ്മൽ മീത്തൽ ഗോപാലൻ നിര്യാതനായി

ചെമ്പോടൻ പൊയിൽ കാപ്പുമ്മൽ മീത്തൽ ഗോപാലൻ (88)...

Read More >>
മരുതോങ്കര പുതുപ്പള്ളിത്തകിടിയേല്‍ മാനുവല്‍ (മാണിച്ചേട്ടന്‍) നിര്യാതനായി

Oct 2, 2022 10:58 AM

മരുതോങ്കര പുതുപ്പള്ളിത്തകിടിയേല്‍ മാനുവല്‍ (മാണിച്ചേട്ടന്‍) നിര്യാതനായി

മരുതോങ്കര പുതുപ്പള്ളിത്തകിടിയേല്‍ മാനുവല്‍ (മാണിച്ചേട്ടന്‍) നിര്യാതനായി...

Read More >>
പന്തിരിക്കര മാവിലാംപൊയില്‍(ഇരിങ്ങല്‍ വടക്കെ കൊമ്മണത്ത്)ശ്രീധരന്‍ നായര്‍ നിര്യാതനായി

Oct 1, 2022 10:21 PM

പന്തിരിക്കര മാവിലാംപൊയില്‍(ഇരിങ്ങല്‍ വടക്കെ കൊമ്മണത്ത്)ശ്രീധരന്‍ നായര്‍ നിര്യാതനായി

പന്തിരിക്കര മാവിലാംപൊയില്‍(ഇരിങ്ങല്‍ വടക്കെ കൊമ്മണത്ത്)ശ്രീധരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 10...

Read More >>
തിരുവോട് കൊമ്പിലാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി

Oct 1, 2022 09:53 PM

തിരുവോട് കൊമ്പിലാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി

തിരുവോട് കൊമ്പിലാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി...

Read More >>
ചങ്ങരോത്ത് കുളക്കണ്ടം ഒന്തത്ത് അസ്്‌ല നിര്യാതയായി

Sep 30, 2022 11:30 PM

ചങ്ങരോത്ത് കുളക്കണ്ടം ഒന്തത്ത് അസ്്‌ല നിര്യാതയായി

കുളക്കണ്ടം ഒന്തത്ത് ഫൈസലിന്റെ ഭാര്യ അസ്്‌ല ( 30 ) നിര്യാതയായി. മയ്യത്ത് നമസ്‌ക്കാരം നാളെ കാലത്ത്...

Read More >>
കായണ്ണബസാര്‍ നെല്ലുളിതറേമ്മല്‍ അരിയായി നിര്യാതയായി

Sep 30, 2022 02:36 PM

കായണ്ണബസാര്‍ നെല്ലുളിതറേമ്മല്‍ അരിയായി നിര്യാതയായി

നെല്ലുളിതറേമ്മല്‍ അരിയായി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട്...

Read More >>
Top Stories