---
title: "എഡിഎസ് നേതൃത്വത്തില്‍ നടത്തിയ അസ്സറ്റ് മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി "
english_title: "Asset Medical Camp conducted by ADS was remarkable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61192/asset-medical-camp-conducted-by-ads-was-remarkable"
published_at: "2022-08-12T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f60c59f02a8_1camb.jpg"
keywords: []
---

# എഡിഎസ് നേതൃത്വത്തില്‍ നടത്തിയ അസ്സറ്റ് മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി 

> **Lead Summary:** ** പേരാമ്പ്ര:** എഡിഎസ് നേതൃത്വത്തില്‍ നടത്തിയ അസ്സറ്റ് മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി.

## Article Content

** പേരാമ്പ്ര:** എഡിഎസ് നേതൃത്വത്തില്‍ നടത്തിയ അസ്സറ്റ് മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി.

പേരാമ്പ്ര അസ്സറ്റ് ട്രസ്റ്റ് നവജീവനം പദ്ധതിയില്‍പ്പെടുത്തി പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ കൂത്താളി പിലാവുള്ള പറമ്പില്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടത്തിയ പരിപാടി സംഘാടനം കൊണ്ട് ശ്രദ്ധേയമായി.

കുത്താളി ഒന്ന് രണ്ട് വാര്‍ഡുകളിലെ കുടുംബശ്രീ എഡിഎസ് സംയുക്തമായി നടത്തിയ ക്യാമ്പില്‍ പ്രതികൂല കലാവസ്ഥയിലും വലിയ പങ്കാളിത്തം ഉറപ്പുവരുത്താനായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ വി.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. അസ്സറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി മുഖ്യ അതിഥിയായി.

ടി.വി. മുരളി, ആയിഷ, കെ. രാഗിത, മഹിമ രാഘവന്‍ നായര്‍, ഷീജ നരിക്കുന്നുമ്മല്‍, ഷീബ രവീന്ദ്രന്‍, കെ.സി. പ്രസി, പി കെ. നൗജിത്ത് എന്നിവര്‍ സംസാരിച്ചു. ആസ്റ്റര്‍ മിംസിലെ മെഡിക്കല്‍ ടീം 250ല്‍ പരം രോഗികളെ പരിശോധിച്ച് സൗജന്യ മരുന്ന് വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61192/asset-medical-camp-conducted-by-ads-was-remarkable)