---
title: "സേവനങ്ങള്‍ കണ്‍മുമ്പില്‍: എല്‍ഇഡി വാള്‍ സ്ഥാപിച്ച് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് "
english_title: "Services in front of eyes: Chakkittapara gram panchayat by installing LED wall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61220/services-in-front-of-eyes-chakkittapara-gram-panchayat-by-installing-led-wall"
published_at: "2022-08-12T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സേവനങ്ങള്‍ കണ്‍മുമ്പില്‍: എല്‍ഇഡി വാള്‍ സ്ഥാപിച്ച് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **ചക്കിട്ടപാറ: **സ്വതന്ത്ര ഇന്ത്യയുടെ 75-ാം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ആസാദിക് അമ്യത് മഹോല്‍സവത്തോടനുബന്ധിച്ച് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തും സ്റ്റാര്‍സ് കോഴിക്കോടും ജല്‍ ജീവന്‍ മിഷന്റെ നേതൃത്വത്തില്‍ ജലദിന സന്ദേശ റാലിയും, വിവര വിജ്ഞാന ആശയ വിനിമയത്തിന്റെ ഭാഗമായി ജല്‍ ജീവന്‍ മിഷന്റെയും, പഞ്ചായത്തിന്റെയും സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി LED Wall പഞ്ചായത്ത് തലത്തില്‍ സ്ഥാപിച്ചു.

## Article Content

**ചക്കിട്ടപാറ: **സ്വതന്ത്ര ഇന്ത്യയുടെ 75-ാം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ആസാദിക് അമ്യത് മഹോല്‍സവത്തോടനുബന്ധിച്ച് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തും സ്റ്റാര്‍സ് കോഴിക്കോടും ജല്‍ ജീവന്‍ മിഷന്റെ നേതൃത്വത്തില്‍ ജലദിന സന്ദേശ റാലിയും, വിവര വിജ്ഞാന ആശയ വിനിമയത്തിന്റെ ഭാഗമായി ജല്‍ ജീവന്‍ മിഷന്റെയും, പഞ്ചായത്തിന്റെയും സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി LED Wall പഞ്ചായത്ത് തലത്തില്‍ സ്ഥാപിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍സ് ഡയറക്ടര്‍ ഫാദര്‍ ജോസ് പ്രകാശ് അധ്യക്ഷനായി. ഇ.എം ശ്രീജിത്ത്, ബിനിഷ ദിനേശന്‍, ബിന്ദുസജി, രാജേഷ് തറവട്ടത്ത്, കെ.എ ജോസുകുട്ടി, സി.െക ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61220/services-in-front-of-eyes-chakkittapara-gram-panchayat-by-installing-led-wall)