---
title: "എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണം 2018 മുതലുള്ള നിയമനം അംഗീകരിക്കരുത്; ഹൈക്കോടതി "
english_title: "Aided Schools Disability Reservation 2018 onwards recruitment is not allowed; High Court"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61226/aided-schools-disability-reservation-2018-onwards-recruitment-is-not-allowed-high-court"
published_at: "2022-08-12T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f634220494e_0000_ATTACH__copy_copy.jpg"
keywords: []
---

# എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണം 2018 മുതലുള്ള നിയമനം അംഗീകരിക്കരുത്; ഹൈക്കോടതി 

> **Lead Summary:** **കൊച്ചി:** ഭിന്നശേഷി സംവരണം നടപ്പിലാകാത്ത എയ്ഡഡ് സ്‌കൂളുകളില്‍ 2018 നവംബറിന് ശേഷം നടത്തിയ നിയമനങ്ങളില്‍ അംഗീകാരം നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇതിനകം അഗീകാരം ലഭിച്ച നിയമനങ്ങള്‍ റദ്ധാക്കില്ല.

## Article Content

**കൊച്ചി:** ഭിന്നശേഷി സംവരണം നടപ്പിലാകാത്ത എയ്ഡഡ് സ്‌കൂളുകളില്‍ 2018 നവംബറിന് ശേഷം നടത്തിയ നിയമനങ്ങളില്‍ അംഗീകാരം നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇതിനകം അഗീകാരം ലഭിച്ച നിയമനങ്ങള്‍ റദ്ധാക്കില്ല.

ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2021 നവംബര്‍ 8 ന് ശേഷമുള്ളള്ള ഒഴിവുകളില്‍ നിയമനങ്ങളില്‍ സംവരണം ബാധകമാക്കിയാല്‍ മതിയെന്ന വിദ്യാഭ്യസവകുപ്പ് നിര്‍ദേശിച്ചത് ഹൈക്കോടതി റദ്ധാക്കി. 2021 ജൂലൈ 15 ന് ശേഷം നടത്തിയ നിയമനങ്ങള്‍ക്ക് വിദ്യാഭ്യസ അധികൃതര്‍ 2021 സെപ്തബര്‍ 21 നകം അംഗീകാരം നല്‍കണമെന്ന 2021 സെപ്തബര്‍ 6 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും കോടതി റദ്ധാക്കി.

ഭിന്നശേഷി സംവരണം നടപ്പാക്കാത്ത എയ്ഡഡ് വിദ്യാലയങ്ങള്‍ 1996 ഫെബ്രുവരി ഏഴു മുതല്‍ 2017 ഏപ്രില്‍ 18 വരെ നടത്തിയ നിയമനങ്ങളില്‍ മൂന്ന് ശതമാനവും 2017 ഏപ്രില്‍ 19 മുതല്‍ നടത്തിയ നിയമനങ്ങളില്‍ നാല് ശതമാനവും നികത്താത്ത ഒഴിവുകളായി (ബാക്ക് ലോഗ്) കണക്കാക്കി ഭിന്നശേഷി സംവരണം ഉറപ്പാക്കിയാണ് സംവരണം നടപ്പാക്കേണ്ടത്.

ആധികം വരുന്ന ഒഴിവ് ഭിന്നശേഷികാര്‍ക്ക് നല്‍കികൊണ്ടുള്ള സംവരണക്രമം രണ്ട് മാസത്തിനകം തയ്യാറാക്കണം. സംവരണം നടപ്പാക്കാന്‍ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2018 നവംബര്‍ 18 ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതിനു ശേഷമുള്ള നിയമനങ്ങളില്‍ ഇത് ബാധകമാക്കണമെന്നു കോടതി വ്യക്തമാക്കി.

സംവരണ ഒഴിവുകള്‍ നികത്തിയാല്‍ മാത്രം മറ്റ് നിയമനങ്ങള്‍ അഗീകരിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചു. ഹൈക്കോടതി വിധി സ്വാഗതര്‍ഹമാണന്നു വിവിധ ഭിന്നശേഷി സംഘടനാ ഭാരഭാഹികളായ യൂസഫ് പള്ളിയത്ത്, സൂരജ് തിരുവനന്തപുരം, സുനില്‍കുമാര്‍ നിലെശ്വരം, യൂനുസ് വാഫി വയനാട് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61226/aided-schools-disability-reservation-2018-onwards-recruitment-is-not-allowed-high-court)