---
title: "പതാകയെ സംരക്ഷിക്കാന്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പേരാമ്പ്ര എഇഒ ഓഫീസ് ഉപരോധിക്കുന്നു"
english_title: "KSU activists lay siege to Perampra AEO office to protect the flag"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61229/ksu-activists-lay-siege-to-perampra-aeo-office-to-protect-the-flag"
published_at: "2022-08-12T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f636a68f9e0_1apathaka.jpg"
keywords: []
---

# പതാകയെ സംരക്ഷിക്കാന്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പേരാമ്പ്ര എഇഒ ഓഫീസ് ഉപരോധിക്കുന്നു

> **Lead Summary:**  **പേരാമ്പ്ര**: ദേശീയ പതാകയെ അപമാനിച്ചു എന്ന് ആരോപിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ പേരാമ്പ്ര എഇഒ ഓഫീസ് ഉപരോധിക്കുന്നു. ജില്ലയിലെ വിദ്യാലയങ്ങളില്‍ കുടുംബശ്രീ മിഷന്‍ വഴി നിലവാരമില്ലാത്തതും വികലമായതുമായ ദേശീയ പതാക കുട്ടികള്‍ക്ക് നിര്‍ബന്ധ പൂര്‍വ്വം വിതരണം ചെയ്യുകയാണ് അധികാരികള്‍.

## Article Content

 **പേരാമ്പ്ര**: ദേശീയ പതാകയെ അപമാനിച്ചു എന്ന് ആരോപിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ പേരാമ്പ്ര എഇഒ ഓഫീസ് ഉപരോധിക്കുന്നു. ജില്ലയിലെ വിദ്യാലയങ്ങളില്‍ കുടുംബശ്രീ മിഷന്‍ വഴി നിലവാരമില്ലാത്തതും വികലമായതുമായ ദേശീയ പതാക കുട്ടികള്‍ക്ക് നിര്‍ബന്ധ പൂര്‍വ്വം വിതരണം ചെയ്യുകയാണ് അധികാരികള്‍.

ഫ്‌ലാഗ് കോഡിന്റ നഗ്‌നമായ ലംഘനമാണ് ഇരുപതു രൂപ നിരക്കില്‍ വിതരണം ചെയ്ത പാതകകളില്‍ കാണാന്‍ കഴിയുന്നത്. കുങ്കുമവും വെള്ളയും പച്ചയും അല്ലാതെ നാലാമതൊരു കളര്‍ കൂടിയായി മഞ്ഞയും കൂടെ കുടുംബശ്രീ മിഷന്‍ വിതരണം ചെയ്യുന്ന പാതകകളില്‍ കാണാം.

ദേശീയപതാകയെ വികലമാക്കുകയും വികൃതമാക്കുകയും ചെയ്യുന്ന അധികാരികള്‍ക്കെതിരെ കെ.എസ്.യു എഇഒ ഓഫീസ് ഉപരോധിക്കുന്നു.

കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, നിയോജക മണ്ഡലം പ്രസിഡന്റ് ആദിത്യ വാത്മീകം, ഗ്രാമ പഞ്ചായത്തംഗം അര്‍ജ്ജുന്‍ കറ്റയാട്ട് എന്നിവരാണ് ഉപരോധ സമരം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61229/ksu-activists-lay-siege-to-perampra-aeo-office-to-protect-the-flag)