---
title: "ആദിവാസി സ്ത്രീയുടെ മരണം; മകനെ പൊലീസ് ചോദ്യം ചെയ്യുന്നു"
english_title: "Death of tribal woman; The police interrogate the son"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61235/death-of-tribal-woman-the-police-interrogate-the-son"
published_at: "2022-08-12T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f641612ef30_1aaaaaaaaaaaaa.jpg"
keywords: []
---

# ആദിവാസി സ്ത്രീയുടെ മരണം; മകനെ പൊലീസ് ചോദ്യം ചെയ്യുന്നു

> **Lead Summary:** ** മുതുകാട്: **മുതുകാട് ആദിവാസി സ്ത്രീയുടെ മരണം മകനെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ബുധനാഴ്ച കാലത്താണ് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പെട്ട മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ അമ്പലക്കുന്ന് ജാനു നെ മരിച്ച നിലയില്‍ കാണപ്പെട്ടത്.

## Article Content

** മുതുകാട്: **മുതുകാട് ആദിവാസി സ്ത്രീയുടെ മരണം മകനെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ബുധനാഴ്ച കാലത്താണ് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പെട്ട മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ അമ്പലക്കുന്ന് ജാനു നെ മരിച്ച നിലയില്‍ കാണപ്പെട്ടത്.

മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. മരിച്ച ജാനുവും മൂത്ത മകന്‍ അനീഷുമായി നിരന്തരം വഴക്ക് ഉണ്ടാവാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയിലും വീട്ടില്‍ നിന്ന് ബഹളം കേട്ടതായും പറയപ്പെടുന്നു. മകന്റെ വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ജാനുവിനെയാണ് കാലത്ത് മരിച്ച നിലയില്‍ കണ്ടതായ് ബന്ധുക്കള്‍ പറഞ്ഞത്.

പൊലീസിനോട് പരസ്പര വിരുദ്ധമായ മൊഴിയാണ് അനീഷില്‍ നിന്നും ഉണ്ടായതെന്നും, ഇതും മരിച്ച ജാനുവിന്റെ ശരീരത്തില്‍ കണ്ട പാടുകളും സംശയത്തിന് ഇടയാക്കി, രണ്ട് വര്‍ഷം മുമ്പ് അമ്മയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് അനീഷ്.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജനില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനുളള തയ്യാറെടുപ്പിലാണ് പൊലീസ്. കസ്റ്റഡിയില്‍ എടുത്ത അനീഷിനെ ചോദ്യം ചെയ്തു വരുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61235/death-of-tribal-woman-the-police-interrogate-the-son)