---
title: "അജ്ഞാത വാഹനമിടിച്ച് നിവേദിന്റെ മരണം; നിര്‍ണ്ണായക വിവരവുമായി കുറ്റ്യാടി സ്വദേശിനി "
english_title: "Nived's death after being hit by an unknown vehicle; A native of Kuttyadi with crucial information"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61279/niveds-death-after-being-hit-by-an-unknown-vehicle-a-native-of-kuttyadi-with-crucial-information"
published_at: "2022-08-12T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f66fe9dec7e_0000_ATTACH__copy_copy.jpg"
keywords: []
---

# അജ്ഞാത വാഹനമിടിച്ച് നിവേദിന്റെ മരണം; നിര്‍ണ്ണായക വിവരവുമായി കുറ്റ്യാടി സ്വദേശിനി 

> **Lead Summary:** **പേരാമ്പ്ര: **ചാനിയംകടവ് റോഡില്‍ വാഹനമിടിച്ച് പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച കീഴ്പയൂരിലെ നിവേദിന്റെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ വാഹനം കണ്ടതായി കുറ്റ്യാടി സ്വദേശിനി. അപകടം വരുത്തിയ വാഹനം നിര്‍ത്താതെ പോയതിനാല്‍ മരിച്ച നിവേദിന്റെ കുടുംബത്തിന് ലഭിക്കേണ്ട നീതി ലഭിക്കാത്ത അവസ്ഥയിലാവുകയായിരുന്നയായിരുന്നു.

## Article Content

**പേരാമ്പ്ര: **ചാനിയംകടവ് റോഡില്‍ വാഹനമിടിച്ച് പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച കീഴ്പയൂരിലെ നിവേദിന്റെ മരണത്തിനിടയാക്കിയ അപകടം വരുത്തിയ വാഹനം കണ്ടതായി കുറ്റ്യാടി സ്വദേശിനി. അപകടം വരുത്തിയ വാഹനം നിര്‍ത്താതെ പോയതിനാല്‍ മരിച്ച നിവേദിന്റെ കുടുംബത്തിന് ലഭിക്കേണ്ട നീതി ലഭിക്കാത്ത അവസ്ഥയിലാവുകയായിരുന്നയായിരുന്നു.

കേസിന്റെ അന്വേഷണം മേപ്പയ്യൂര്‍ എസ്എച്ച്ഒകെ ഉണ്ണികൃഷ്ണന്റെ നേതൃത്തിലുളള സംഘത്തെ ഏല്പിക്കുകയായിരുന്നു. തുടര്‍ന്ന് അന്ന് അപകടം നടന്നയുടനെ ഒരു സ്ത്രീയും പുരുഷനും ഇരുചക്ര വാഹനത്തില്‍ അവിടെ എത്തിയിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെ കണ്ടെത്താനുളള ശ്രമം ആരംഭിച്ചു.

ഇവര്‍ ആരെന്നറിയാത്തതിനാല്‍ ഇവര്‍ക്ക് ഈ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടാക്കാനാവും എന്നതിനാല്‍ മാധ്യമങ്ങളിലൂടെ ഈ വിവരം പൊലീസ് പുറത്ത് വിടുകയായിരുന്നു. ഇവര്‍ക്ക് നേരിട്ട് പൊലീസില്‍ വിവരം അറിയിക്കാമെന്നും പൊലീസിനെയും കുടുംബത്തെയും സഹായിക്കാമെന്നും യാതൊരു നിയമ നടപടികളും ഉണ്ടാവില്ലെന്നും പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഒരു ന്യൂസിലൂടെയാണ് കുറ്റ്യാടി സ്വദേശിനിയായ അപകടം നടന്ന ഉടനെ അവിടെ എത്തിയ യുവതി ഈ കേസില്‍ തന്റെ സഹായം ആവശ്യമുളതായി അറിയുന്നത്. അവര്‍ മേപ്പയൂര്‍ പൊലീസ് എസ്എച്ച്ഒകെ. ഉണ്ണികൃഷ്ണനെ നേരിട്ട് കണ്ട് അന്നത്തെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.

ഒരു വിവാഹത്തിന് പോയി തിരികെ വരുന്നതിനിടയിലാണ് ഇവര്‍ അപകടം കാണുന്നത്. അപകടം വരുത്തിയത് ഒരു കാറാണെന്നും അത് നിര്‍ത്താതെ പോവുകയായിരുന്നെന്നും യുവതി പൊലീസിനെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61279/niveds-death-after-being-hit-by-an-unknown-vehicle-a-native-of-kuttyadi-with-crucial-information)