---
title: "ചക്കിട്ടപാറയില്‍ താമസിച്ചുവരുന്ന ഷെഡ് കത്തിനശിച്ച് നാശനഷ്ടം: ഒരു ലക്ഷം രൂപ നഷ്ടം  "
english_title: "Living shed at Chakkittapara burnt down and damaged: Rs 1 lakh loss"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61294/living-shed-at-chakkittapara-burnt-down-and-damaged-rs-1-lakh-loss"
published_at: "2022-08-12T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f6841820f22_0000_ATTACH__copy_copy.jpg"
keywords: []
---

# ചക്കിട്ടപാറയില്‍ താമസിച്ചുവരുന്ന ഷെഡ് കത്തിനശിച്ച് നാശനഷ്ടം: ഒരു ലക്ഷം രൂപ നഷ്ടം  

> **Lead Summary:** **ചക്കിട്ടപാറ: **താമസിച്ചുവരുന്ന ഷെഡ് കത്തിനശിച്ച് നാശനഷ്ടം. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് കളരിമുക്ക് ഭാഗത്ത് താമസിക്കുന്ന തട്ടാംമുക്കില്‍ അനില്‍കുമാറിന്റെ ഷെഡാണ് ഇന്നലെ കത്തിനശിച്ചത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് കത്തിനശിച്ചത്.

## Article Content

**ചക്കിട്ടപാറ: **താമസിച്ചുവരുന്ന ഷെഡ് കത്തിനശിച്ച് നാശനഷ്ടം. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് കളരിമുക്ക് ഭാഗത്ത് താമസിക്കുന്ന തട്ടാംമുക്കില്‍ അനില്‍കുമാറിന്റെ ഷെഡാണ് ഇന്നലെ കത്തിനശിച്ചത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് കത്തിനശിച്ചത്.

ഇവിടെയുണ്ടായിരുന്ന വീട്ടുപകരണങ്ങള്‍, വാഹനത്തിന്റെ രേഖകള്‍ മുതലായവ കത്തിനശിച്ചു. ഏകദേശം ഒരു ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. തീപിടുത്തമുണ്ടാകാന്‍ കാരണം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് കരുതുന്നത്. പെരുവണ്ണാമൂഴി പോലീസില്‍ പരാതി നല്‍കി. പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61294/living-shed-at-chakkittapara-burnt-down-and-damaged-rs-1-lakh-loss)