---
title: "സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് സംഘടിപ്പിച്ച് ജവഹര്‍ ബാല്‍ മഞ്ച് നൊച്ചാട് മണ്ഡലം കമ്മിറ്റി"
english_title: "Freedom Struggle History Quiz organized by Jawahar Bal Manch Nochad Mandal Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61302/freedom-struggle-history-quiz-organized-by-jawahar-bal-manch-nochad-mandal-committee"
published_at: "2022-08-12T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f68c8c5c8b3_0000_ATTACH__copy_copy.jpg"
keywords: []
---

# സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് സംഘടിപ്പിച്ച് ജവഹര്‍ ബാല്‍ മഞ്ച് നൊച്ചാട് മണ്ഡലം കമ്മിറ്റി

> **Lead Summary:** ** പേരാമ്പ്ര: **ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ജവഹര്‍ ബാല്‍ മഞ്ച് നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സ്വാതന്ത്രൃസമര ചരിത്ര ക്വിസ് നടത്തുന്നു.

## Article Content

** പേരാമ്പ്ര: **ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ജവഹര്‍ ബാല്‍ മഞ്ച് നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സ്വാതന്ത്രൃസമര ചരിത്ര ക്വിസ് നടത്തുന്നു.

നൊച്ചാട് പഞ്ചായത്തിലെ 17 വാര്‍ഡുകളെയും ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എല്‍പി, യുപി, എച്ച്എസ്സ്, എച്ച്എസ്എസ് കുട്ടികള്‍ക്ക് പ്രത്യേകം പ്രത്യേകമായാണ് മത്സരം നടത്തുന്നത്. ഇതിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്കാണ് വാര്‍ഡ് തല മത്സരങ്ങള്‍ നടക്കുന്നത്.

അതിലെ വിജയികള്‍ക്ക് പഞ്ചായത്ത് തലമത്സരം 15ന് വൈകുന്നേരം 3 മണിക്ക് ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളില്‍ വെച്ചും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61302/freedom-struggle-history-quiz-organized-by-jawahar-bal-manch-nochad-mandal-committee)