---
title: "തിരംഗ പദയാത്ര സംഘടിപ്പിച്ച് ബി ജെ പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി "
english_title: "Triranga Padayatra organized by BJP Perampra Mandal Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61322/triranga-padayatra-organized-by-bjp-perampra-mandal-committee"
published_at: "2022-08-13T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f70a7383fcd_0000_ATTACH__copy_copy.jpg"
keywords: []
---

# തിരംഗ പദയാത്ര സംഘടിപ്പിച്ച് ബി ജെ പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര :** സ്വാതന്ത്രത്തിന്റെ അമ്യതോത്സവത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന സ്വാതന്ത്ര ദിന ആഘോഷ പരിപാടികളുടെ ഭാഗമായി പ്രധാന മന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായി ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ.കെ രജീഷ് നേത്യത്വം നല്‍കിയ തിരംഗ പദയാത്ര നടത്തി.

## Article Content

**പേരാമ്പ്ര :** സ്വാതന്ത്രത്തിന്റെ അമ്യതോത്സവത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന സ്വാതന്ത്ര ദിന ആഘോഷ പരിപാടികളുടെ ഭാഗമായി പ്രധാന മന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായി ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ.കെ രജീഷ് നേത്യത്വം നല്‍കിയ തിരംഗ പദയാത്ര നടത്തി.

കൂത്താളി മുതല്‍ പേരാമ്പ്ര വരെയാണ് പദയാത്ര നടത്തിയത്. ദേശിയ പതാക കൈയിലേന്തി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പരിപാടിയില്‍ അണിനിരന്നത്. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം.മോഹനന്‍ ജാഥാ ലീഡര്‍ കെ.കെ.രജീഷിന് ദേശിയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

തറമല്‍ രാഗേഷ് അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡണ്ട് കെ.പി. വിജയലക്ഷ്മി, എം.പ്രകാശന്‍, കെ.രാഘവന്‍, കെ.എം സുധാകരന്‍, ടി.എം ഹരിദാസ്, സി.കെ ലില, ജൂബിന്‍ ബാലകൃഷ്ണന്‍, ബാബു പിലാറത്ത്, പി.സി. പ്രസന്ന, കെ.കെ. സജീവന്‍, ബിനീഷ് എടവരാട് എന്നിവര്‍ സംസാരിച്ചു. കെ.പി.ബാബു, കെ.ടി. വിനോദന്‍, പി.ബി സന്തോഷ്, കെ.എം ബാലകൃഷ്ണന്‍, പി. ലൈജു, കെ.പി. പ്രസൂണ്‍, വി.സി നാരായണന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61322/triranga-padayatra-organized-by-bjp-perampra-mandal-committee)