പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും
Aug 13, 2022 03:38 PM | By JINCY SREEJITH

 കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ പൊന്നുണ്ടമലയില്‍ നിര്‍ദിഷ്ട പൊതുശ്മശാനത്തിനായി അനുവദിച്ച 25 സെന്റ് സ്ഥലത്ത് ശ്മശാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്താത്തതിന്റെ കാരണം പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.

ശ്മശാന നിര്‍മാണത്തിനാവശ്യമായ 2 ഏക്കര്‍ സ്ഥലം ഉണ്ടായിട്ടും പഞ്ചായത്ത് ഭരണസമിതികള്‍ മാറിമാറി വന്നിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ശ്മശാനം നിര്‍മാണത്തിന് പ്രദേശവാസികളുടെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ടെങ്കിലും ശ്മശാനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മൂലം നിരവധി സംഘടനകള്‍ പ്രക്ഷോഭം നടത്തുകയും ചെയ്തു.

ഇതിനെതിരെ പരിസരവാസികള്‍ കോടതിയെ സമീപിക്കുകയും കോടതി അതിനെ തള്ളിക്കളയുകയുമാണ് ചെയ്തത്. ഗ്രാമപഞ്ചായത്ത് താലൂക്ക് സര്‍വ്വേയറുടെ സഹായത്തോടെ 25 സെന്റ് സ്ഥലം അളന്ന് തിരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പ്രവൃത്തിയും നടത്താത്തത് ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥയാണെന്നും യോഗം കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് ഭരണസമിതി പൊതുജനങ്ങളോട് വിശദീകരണം നടത്തണമെന്നും നിര്‍ദിഷ്ട സ്ഥലത്ത് ഉടന്‍ പ്രവൃത്തി ഉദ്ഘാടനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ടി.കെ.ശിവദാസന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.കെ. പ്രേമന്‍, പീറ്റര്‍ കിങ്ങിണിപ്പാറ, വിനു മ്ലാക്കുഴി, സോബിന്‍, എം.കുട്ട്യാലി, എന്നിവര്‍ സംസാരിച്ചു.

The public crematorium at Ponnundamala will begin as Pravriti

Next TV

Related Stories
നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

Oct 2, 2022 09:03 PM

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു...

Read More >>
സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

Oct 2, 2022 07:50 PM

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍...

Read More >>
നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

Oct 2, 2022 07:00 PM

നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ പൂര്‍വ്വാധികം ഭംഗിയായി...

Read More >>
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 06:58 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2022 05:43 PM

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഏത് പ്രതിസന്ധിയിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവുള്ളതുമായ നേതാവിനെയാണ്...

Read More >>
എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

Oct 2, 2022 05:00 PM

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന...

Read More >>
Top Stories