---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു"
english_title: "Intensive training program started at Valyakode AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61426/intensive-training-program-started-at-valyakode-aup-school"
published_at: "2022-08-13T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f787a0c9442_1aupv.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.

ഫാമിലി ആന്റ് സ്റ്റുഡന്റ് കൗണ്‍സിലര്‍ ബൈജു ആയടത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സും നല്‍കി.

കെ.എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. എ.കെ. സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനുശ്രീ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61426/intensive-training-program-started-at-valyakode-aup-school)