---
title: "നമുക്കും സഹായിക്കാം; ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുള്ള കുടുംബത്തെ ഒറ്റപ്പെടുത്താതിരിക്കുക. "
english_title: "We can help too; Don't isolate families with children with disabilities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61619/we-can-help-too-dont-isolate-families-with-children-with-disabilities"
published_at: "2022-08-14T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8f54cbe074_OBIT_CARD_JPG.JPG"
keywords: []
---

# നമുക്കും സഹായിക്കാം; ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുള്ള കുടുംബത്തെ ഒറ്റപ്പെടുത്താതിരിക്കുക. 

> **Lead Summary:** **പേരാമ്പ്ര: **നമ്മളൊക്കെയും മക്കള്‍ക്കായി ഈ ഓണത്തിന് പുത്തനുടുപ്പുകള്‍ വാങ്ങാനും, അവരൊത്ത് ആഘോഷങ്ങള്‍ക്കും ചെറു യാത്രകള്‍ക്കും കളികള്‍ക്കുമായി തയ്യാറെടുക്കുകയാണല്ലോ. ഇവര്‍ക്കൊപ്പം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെയും നമുക്ക് ഒന്നു പരിഗണിച്ചൂടെ.

## Article Content

**പേരാമ്പ്ര: **നമ്മളൊക്കെയും മക്കള്‍ക്കായി ഈ ഓണത്തിന് പുത്തനുടുപ്പുകള്‍ വാങ്ങാനും, അവരൊത്ത് ആഘോഷങ്ങള്‍ക്കും ചെറു യാത്രകള്‍ക്കും കളികള്‍ക്കുമായി തയ്യാറെടുക്കുകയാണല്ലോ. ഇവര്‍ക്കൊപ്പം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെയും നമുക്ക് ഒന്നു പരിഗണിച്ചൂടെ.

ഭിന്നശേഷി കുഞ്ഞുങ്ങളുടെ രക്ഷിതാക്കളില്‍ പലര്‍ക്കും ഇവരെ വിട്ട് ജോലിക്ക് പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് പലപ്പോഴും. കോവിഡാകട്ടെ പലരുടെയും ചെറു വരുമാന മാര്‍ഗ്ഗം ഇല്ലാതാക്കുകയും ചെയ്തു. അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഈ പൊന്നോമനകളുടെ ജീവിതാവസ്ഥയെയാണ്.

പേരാമ്പ്ര ബഡ്‌സ് സ്‌കൂളില്‍ 40 വിദ്യാര്‍ത്ഥികളാണ് വിവിധ പഞ്ചായത്തുകളില്‍ നിന്നായി എത്തിച്ചേരുന്നത്. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുള്ള കുടുംബത്തെ ഒറ്റപ്പെടുത്താതിരിക്കുക. അവരെയും നമുക്ക് ചേര്‍ത്തു പിടിക്കാം. ഇതിനായി പേരാമ്പ്ര പഞ്ചായത്ത് അവസരമൊരുക്കുകയാണ്.

ബഡ്‌സ് സ്‌കൂളിനോട് ചേര്‍ന്ന് തന്നെ അമ്മമാര്‍ക്കായി ഒരു തൊഴില്‍ സംരഭകത്വ സംവിധാനം ഏര്‍പ്പാടാക്കുവാനാണ് പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നത്. 2015ല്‍ ബ്ലോക്കിന്റെ കീഴിലായിരുന്നു ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചത്. എന്നാല്‍ 2017ല്‍ ഇത് പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.

3 ടീച്ചര്‍മാര്‍, ആയ, കുക്ക് എന്നിവരുടെ ശമ്പളം, വാഹന വാടക, ഭക്ഷണ ചെലവ് എന്നിവ ഉള്‍പ്പെടെ ഏകദേശം 20 ലക്ഷത്തോളം രൂപ പഞ്ചായത്ത് ഓരോ വര്‍ഷവും സ്‌കൂളിനായി ചെലവഴിക്കുന്നുണ്ട്. ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും സ്ഥാപനത്തില്‍ ഉടന്‍ തന്ന ലഭ്യമാക്കാുകയാണ് ലക്ഷ്യം.

ആധുനിക രീതിയിലുള്ള ഒരു സ്മാര്‍ട്ട് ബഡ്‌സ് സ്‌കൂള്‍ ആക്കി മാറ്റാനാന്‍ പൊതു ജനങ്ങളുടെയും പങ്കാളിത്വം ആവശ്യപ്പെടുകയാണ് പഞ്ചായത്ത്. നിങ്ങള്‍ക്ക് ബഡ്‌സ് സ്‌കൂളിന്റെ ജോയന്റ് അക്കൊണ്ടിലേക്ക് സഹായം അയക്കാം. അക്കൗണ്ട് നമ്പര്‍: 0987073000000225 Bank:SIB PERAMBRA , IFSC:SIBL 0000987, Name:CHAIRPERSON &SECRETARY BUDS SCHOOL MANAGEMENT COMMITTEE.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61619/we-can-help-too-dont-isolate-families-with-children-with-disabilities)