---
title: "അഭിനവിനൊപ്പം സ്വാതന്ത്ര്യദിനാഘോഷിച്ച് പന്തിരിക്കര ബാലസംഘം മേഖലാ കമ്മറ്റി "
english_title: "Pantirikara Balasangham Regional Committee celebrating Independence Day with Abhinav"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61693/pantirikara-balasangham-regional-committee-celebrating-independence-day-with-abhinav"
published_at: "2022-08-15T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9aa325795a_OBIT_CARD_JPG.JPG"
keywords: []
---

# അഭിനവിനൊപ്പം സ്വാതന്ത്ര്യദിനാഘോഷിച്ച് പന്തിരിക്കര ബാലസംഘം മേഖലാ കമ്മറ്റി 

> **Lead Summary:** ** പേരാമ്പ്ര: **പന്തിരിക്കര ബാലസംഘം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കവുങ്ങുളളചാലില്‍ അഭിനവ് സജീവന്റെ വീട്ടിലായിരുന്നു ആഘോഷ പരിപാടികള്‍. സെറിബ്രല്‍ പാള്‍സി ബാധിച്ച് ചലന-സംസാര പരിമിതികള്‍ നേരിടുന്ന കുട്ടിയാണ് അഭിനവ് .

## Article Content

** പേരാമ്പ്ര: **പന്തിരിക്കര ബാലസംഘം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കവുങ്ങുളളചാലില്‍ അഭിനവ് സജീവന്റെ വീട്ടിലായിരുന്നു ആഘോഷ പരിപാടികള്‍. സെറിബ്രല്‍ പാള്‍സി ബാധിച്ച് ചലന-സംസാര പരിമിതികള്‍ നേരിടുന്ന കുട്ടിയാണ് അഭിനവ് .

രോഗത്തിന്റെ ഭാഗമായി അപസ്മാരവുമുണ്ട്. ഇക്കാരണത്താല്‍ വിദ്യാലയത്തില്‍ പോകാനോ ഔപചാരിക വിദ്യാഭ്യാസം നേടാനോ അഭിനവിന് കഴിഞ്ഞിട്ടില്ല. സാമൂഹിക ബന്ധം കുറവായ, പൂര്‍ണ്ണമായും പരസ്സഹായം ആവശ്യമായ കുട്ടികളെ അവരുടെ വീടുകളില്‍ ചെന്നുകണ്ട് ആഘോഷങ്ങളില്‍ പങ്കാളികളാക്കുക എന്ന ബാലസംഘം മേഖലാ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ഇത്തരമൊരാഘോഷം സംഘടിപ്പിച്ചത്.

മേഖലാ സെക്രട്ടറി നിഹാരിക ഷാജി അധ്യക്ഷനായി. ചടങ്ങില്‍ ഏരിയാ സെക്രട്ടറി എസ്.ജെ സാഞ്ചല്‍ ഉദ്ഘാടനം ചെയ്തു. അഭിനവ് സജീവന്‍ പതാകയുയര്‍ത്തി. സുരേഷ് വി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

കെ.വി കുഞ്ഞിക്കണ്ണന്‍, പി.എം കുമാരന്‍, ജി രവി (അക്കാദമിക് കണ്‍വീനര്‍), കെ.വി സുജീപ്( മേഖലാ കണ്‍വീനര്‍), പി.സി ലെനിന്‍, പി.സി സന്തോഷ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി.കെ വരുണ്‍സ്വാഗതവും മേഖല കോഡിനേറ്റര്‍ അമൃതലാല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61693/pantirikara-balasangham-regional-committee-celebrating-independence-day-with-abhinav)