---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു "
english_title: "Chakkittapara Gram Panchayat felicitated the students who achieved excellent results for the year 2021-22"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61724/chakkittapara-gram-panchayat-felicitated-the-students-who-achieved-excellent-results-for-the-year-2021-22"
published_at: "2022-08-15T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9d9e14d87b_1sneha.jpg"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു 

> **Lead Summary:** **ചക്കിട്ടപാറ:** സ്‌നേഹാദരം 2021- ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെയും, എന്‍എംഎ,എ,എസ് സ്‌കോളര്‍ഷിപ്പ് നേടിയവരെയും അനുമോദിച്ചു.

## Article Content

**ചക്കിട്ടപാറ:** സ്‌നേഹാദരം 2021- ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെയും, എന്‍എംഎ,എ,എസ് സ്‌കോളര്‍ഷിപ്പ് നേടിയവരെയും അനുമോദിച്ചു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മികച്ച വിജയം നേടിയ 120 വിദ്യാര്‍ത്ഥികളെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചത്. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം. ശ്രീജിത്ത്, സി.കെ. ശശി, കെ.എ. ജോസ് കുട്ടി, എ.ജി. ഭാസ്‌കരന്‍, രഞ്ജിത്ത്, പള്ളുരുത്തി ജോസഫ്, വി.വി. കുഞ്ഞിക്കണ്ണന്‍, വര്‍ഗ്ഗീസ് കോലത്ത് വീട്ടില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61724/chakkittapara-gram-panchayat-felicitated-the-students-who-achieved-excellent-results-for-the-year-2021-22)