---
title: "ഇവാന്‍ ചികിത്സാ സഹായ കൈമാറ്റവും സ്‌നേഹാദവും സംഘടിപ്പിച്ചു "
english_title: "Ivan organized medical aid exchange and charity"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61774/ivan-organized-medical-aid-exchange-and-charity"
published_at: "2022-08-15T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9f8ad624e7_1marchant.jpg"
keywords: []
---

# ഇവാന്‍ ചികിത്സാ സഹായ കൈമാറ്റവും സ്‌നേഹാദവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുഹമ്മദ് ഇവാന്‍ ചികിത്സാ നിധിയിലേക്ക് സമാഹരിച്ച ഫണ്ട് കൈമാറ്റവും വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചവര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുഹമ്മദ് ഇവാന്‍ ചികിത്സാ നിധിയിലേക്ക് സമാഹരിച്ച ഫണ്ട് കൈമാറ്റവും വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചവര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു.

വടകര റോഡ് വ്യാപാര ഭവനില്‍ വെച്ച് നടന്ന പരിപാടി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അദ്ധ്യഷത വഹിച്ചു.

അരിക്കുളം പ്രഭാകരന്‍, എം.എ. സുകുമാരന്‍, ടി.പി. കുഞ്ഞനന്തന്‍, കെ. കുഞ്ഞിക്കണ്ണന്‍, വാഴക്കാന്‍ കുഴിയില്‍ മൊയ്തീ, പുതിയടത്ത് മമ്മി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ഒ.പി. മുഹമ്മദ്, സലിം മണവയല്‍, സി.എച്ച്. ഇബ്രാഹിം കുട്ടി, സിദ്ദീഖ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61774/ivan-organized-medical-aid-exchange-and-charity)