---
title: "കൈതക്കല്‍ പുളിക്കൂല്‍ പൊയിലിന്റെ അഭിമാനമായി യുവാക്കള്‍"
english_title: "Youngsters are the pride of Kaitakkal Pulikool Poil perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61826/youngsters-are-the-pride-of-kaitakkal-pulikool-poil-perambra"
published_at: "2022-08-15T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa1fa508f5f_21.jpg"
keywords: []
---

# കൈതക്കല്‍ പുളിക്കൂല്‍ പൊയിലിന്റെ അഭിമാനമായി യുവാക്കള്‍

> **Lead Summary:** ** പേരാമ്പ്ര:** കൈതക്കല്‍ പുളിക്കൂല്‍ പൊയിലിന്റെ അഭിമാനമായി ഇരട്ട സഹോദരങ്ങളായ വിപിനും വിശ്വാസും. കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ചേനോളി കളോളിപൊയിലില്‍ നിന്നും വന്ന മൂന്ന് യുവാക്കളില്‍ രണ്ട് പേര്‍ കുളത്തില്‍ ഇറങ്ങി.

## Article Content

** പേരാമ്പ്ര:** കൈതക്കല്‍ പുളിക്കൂല്‍ പൊയിലിന്റെ അഭിമാനമായി ഇരട്ട സഹോദരങ്ങളായ വിപിനും വിശ്വാസും. കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ചേനോളി കളോളിപൊയിലില്‍ നിന്നും വന്ന മൂന്ന് യുവാക്കളില്‍ രണ്ട് പേര്‍ കുളത്തില്‍ ഇറങ്ങി.

നീന്തുന്നതിനിടയില്‍ രണ്ടു പേരും മുങ്ങി താഴുകയായിരുന്നു. മൂന്നാമത്താളുടെ നിലവിളി കേട്ട് കുളത്തിന് സമീപത്തെ് വീട്ടിലുണ്ടായിരുന്ന വിപിനും വിശ്വാസും ഓടിയെത്തി കുളത്തിലേക്കെടുത്ത് ചാടി അതി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

ബോധരഹിതരായ യുവാക്കളെ ആശുപത്രിയിലേത്തിക്കാന്‍ നാട്ടുകാരുടെയും ഷെഫീഖ് കണിയാങ്കണ്ടി, സുധി തിരുവോത്ത് എന്നീ യുവാക്കളുടെ സമയോചിതമായ ഇടപെടല്‍ സഹായകമായി.

വിപിനും വിശ്വാസിനും രക്ഷാപ്രവര്‍ത്തനത്തിന് കൈത്താങ്ങായി വിഷ്ണു പുളിക്കൂലും ഒപ്പം തന്നെ ഉണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61826/youngsters-are-the-pride-of-kaitakkal-pulikool-poil-perambra)