---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു "
english_title: "Valyakode AUP School celebrated Independence Day with various programs perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61834/valyakode-aup-school-celebrated-independence-day-with-various-programs-perambra"
published_at: "2022-08-15T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa29963bb22_1212.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനധ്യാപിക എ.കെ സുബൈദ പതാക ഉയര്‍ത്തി.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനധ്യാപിക എ.കെ സുബൈദ പതാക ഉയര്‍ത്തി.

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും ദിലീപ് കണ്ടോത്ത് നിര്‍വ്വഹിച്ചു. കെ.എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

പരേതനായ പാറക്കണ്ടി ഗംഗാധരന്റ സ്മരണാര്‍ത്ഥം മക്കള്‍ സ്‌കൂളിലെ ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം സ്‌പോണ്‍സര്‍ ചെയ്തു. ചടങ്ങില്‍ പേരമകള്‍ ഋതുപര്‍ണ്ണ പ്രധാനധ്യാപിക എ.കെ സുബൈദക്ക് യൂണിഫോം കൈമാറി.

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സമീപ പ്രദേശത്തെ വിവിധ വായനശാലകളും ക്ലബ്ബുകളും നടത്തിയ ക്വിസില്‍ വിജയികളായ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

പി. ഷിജിന, നൗഫല്‍ ചേനോളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ സര്‍വ്വ മത പ്രാര്‍ത്ഥനയും തുടര്‍ന്ന് സ്‌കൂളിലെ ബാന്റ് വാദ്യത്തിന്റെ അകമ്പടിയില്‍ വര്‍ണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്രയും നടന്നു.

കുട്ടികളുടെ വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു. പ്രധാനധ്യാപിക എ.കെ .സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61834/valyakode-aup-school-celebrated-independence-day-with-various-programs-perambra)