---
title: "ാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷം നാടെങ്ങും സമുചിതമായി ആഘോഷിച്ചു"
english_title: "Ajyam's 75th Independence Day celebrations were celebrated all over the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61898/the-countrys-75th-independence-day-was-celebrated-in-a-grand-manner-all-over-the-country"
published_at: "2022-08-15T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa76ed40aeb_OBIT_CARD_JPG.JPG"
keywords: []
---

# ാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷം നാടെങ്ങും സമുചിതമായി ആഘോഷിച്ചു

> **Lead Summary:** ** പേരാമ്പ്ര: **രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യദിന ആഘോഷം 'ആസാദി കാ അമൃത് മഹോത്സവം' മേപ്പയൂര്‍ ചങ്ങരംവള്ളി എംഎല്‍പി സ്‌കൂള്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ജിഷ വി കെ പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍ കെ.എ പ്രസീത പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യദിന ആഘോഷം 'ആസാദി കാ അമൃത് മഹോത്സവം' മേപ്പയൂര്‍ ചങ്ങരംവള്ളി എംഎല്‍പി സ്‌കൂള്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ജിഷ വി കെ പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍ കെ.എ പ്രസീത പരിപാടി ഉദ്ഘാടനം ചെയ്തു.

പിടിഎ വൈസ് പ്രസിഡന്റ് ധന്യ ചേവരോത്ത് അധ്യക്ഷയായി. സ്‌കൂള്‍ മാനേജര്‍ കുഞ്ഞബ്ദുള്ള എം, ജി.കെ ലീലാവതി, കുഞ്ഞമ്മദ് മാലക്കണ്ടി, സി.പി സുമതി, എന്‍.കെ ഹസീന എന്നിവര്‍ ആശംസഅര്‍പ്പിച്ചു.

തുടര്‍ന്ന് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നൊരുക്കിയ ഘോഷയാത്രയും ഫ്‌ലാഷ് മോബും നാടിന് തന്നെ വേറിട്ട അനുഭവം പകര്‍ന്നു ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

**പേരാമ്പ്ര:** ചങ്ങരോത്ത് എം.യു.പി.സ്‌കൂളില്‍ സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു. വര്‍ണശബളമായ സ്വാതന്ത്ര്യ ദിന റാലി സ്വാതന്ത്ര്യ ദിനാഘോഷത്തിനു മാറ്റുകൂട്ടി

**

വാദ്യമേളങ്ങളും മുത്തുക്കുട പിടിച്ച ബാലികമാരും സ്‌കൗട്ട് ഗൈഡും പ്രത്യേക വേഷങ്ങള്‍ ധരിച്ച് വര്‍ണം വിതറിയ നഴ്‌സറി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളും സ്വാതന്ത്ര്യ ദിന റാലിയെ നയനാനന്ദകരമാക്കി മാറ്റി. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളും സ്വാതന്ത്ര്യ ദിന സന്ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളും മുദ്രാഗീതങ്ങളുമൊക്കെയായി നടന്ന റാലി പന്തിരിക്കര അങ്ങാടിയെ പ്രകമ്പനം കൊള്ളിക്കുന്ന ഒന്നായി.

വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരുമുള്‍പ്പെടെ വലിയ തോതിലുള്ള ആളുകള്‍ ജനശ്രദ്ധയാകര്‍ഷിച്ച റാലിയിലെ കൊച്ചുകുട്ടികള്‍ക്ക് വെള്ളവും മധുരവും വിതരണം ചെയ്യാനെത്തിയിരുന്നു. മാനേജ്‌മെന്റ്, പിടിഎ, എംപിടിഎ ഭാരവാഹികള്‍, സ്റ്റാഫ്, രക്ഷിതാക്കള്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ എച്ച്എം കെ.കെ. യൂസഫ് സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ കെ.ടി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശരീഫ് കയനോത്ത് അധ്യക്ഷത വഹിച്ചു.

മാനേജര്‍ എസ്.പി കുഞ്ഞമ്മദ്, മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് തൊണ്ടിയില്‍ മമ്മി, കെ.കെ.ഹമീദ്, എംപിടിഎ ചെയര്‍ ചെഴ്‌സണ്‍ എം.എം പ്രവിത, സി.വി നജ്മ, സുഫൈറ, എം.കെ. യൂസഫ് എന്നിവര്‍ ആശംസ നേര്‍ന്നു.

പന്തിരിക്കരയില്‍ നടന്ന റാലിയ്ക്ക് ടി.എം അബ്ദുല്‍ അസീസ്, എം.കെ സുബൈര്‍, ഒ.ടി അലി, ടി.എം.കെ യൂസുഫ്, ഇ.കെ ഹുസൈന്‍, റഫീഖ് പന്തിരിക്കര, പി.സി അബ്ദുല്‍ റസാക്ക്, എം.കെ അബ്ദുല്‍ റഷീദ്, പി മുനീര്‍, എസ് സുനന്ദ്, കെ റഷീദ്, ശിഹാബ് കന്നാട്ടി, എം.കെ നിസാര്‍, ടി സിദ്ദിഖ്, വി.എം ബാബു, സനില കുമാരി, കെ ഹസീന, ടി രജിഷ, വി.പി നിഷ, ഇ.പി സജ്ന, മുഹമ്മദ് ഷാനി, കെ.പി ഷാഹില, കെ.ടി ഹഫ്സ , ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ പരിപാടികളും നടന്നു. ദേശഭക്തി ഗാനത്തിനൊത്ത് ചുവടുകള്‍ വെച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയും ശ്രദ്ധേയമായി.

പേരാമ്പ്ര: **കല്‍പത്തൂര്‍ എയുപി സ്‌കൂള്‍ സ്വാതന്ത്ര്യദിനാഘോഷം വിപുലമായരീതിയില്‍ ആചരിച്ചു. ആസാദി ക അമൃത മഹോത്സവ ഭാഗമായി ഈ വര്‍ഷത്തെ സ്വാതന്ത്രദിനാഘോഷം മൂന്നു ദിവസം നീണ്ടുനിന്നു.

സ്‌കൂള്‍ പ്രധാന അധ്യാപിക കെ സുഷമ സ്‌കൂള്‍ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രഭാഷകന്‍, സംവിധായകന്‍, നാടകകൃത്ത് എന്നീ നിലയില്‍ പ്രസിദ്ധനായ സലാം വട്ടോളി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബാബുരാജ് കല്‍പത്തൂര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സ്വാതന്ത്രസമര ഘോഷയാത്ര വളരെ ആകര്‍ഷകമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61898/the-countrys-75th-independence-day-was-celebrated-in-a-grand-manner-all-over-the-country)