സജീവന്റെ നാടകതെറാപ്പിക്ക് അമേരിക്കന്‍ തിയേറ്ററിന്റെ അംഗീകാരം

സജീവന്റെ നാടകതെറാപ്പിക്ക് അമേരിക്കന്‍ തിയേറ്ററിന്റെ അംഗീകാരം
Oct 20, 2021 03:42 PM | By Perambra Editor

പേരാമ്പ്ര : നാടക പ്രവര്‍ത്തകന്‍ കെ.പി. സജീവന്റെ ഭിന്ന ശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്പഷ്യല്‍ സ്‌കൂളില്‍ നടത്തിവരുന്ന നാടകതെറാപ്പിയുടെ വീഡിയോ യുഎസ്എ യിലെ വാഷിംങ്ടണ്‍ എക്‌സ്പ്രസ്സീവ് ആര്‍ട്ട് സര്‍ക്കിള്‍സ് തിയേറ്റര്‍ അവിടത്തെ കുട്ടികള്‍ക്കായ് സ്ഥിരമായ് പ്രദര്‍ശിപ്പിച്ചു വരുന്നു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരീസ് രക്ഷാധികാരിയായ ഈ തിയേറ്റര്‍ സ്‌കൂളിന്റെ ഡയരക്ടര്‍ ബുദ്ധമതക്കാരിയായ മഞ്ജുജയിന്‍ ആണ്. തന്റെ നാടക പ്രവര്‍ത്തനത്തിന് കെ.പി. സജീവന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്.

വീട് അരങ്ങാക്കി ഓണ്‍ലൈന്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്നു. തന്റെ നാടക പ്രവര്‍ത്തനത്തിന് നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ സജീവനെ തേടിയെത്തിയിട്ടു ഗിന്നസ്സ് അധികൃതരുടെ അഭിനന്ദനം, ഏഷ്യാ ബുക്‌സ് ഓഫ് റിക്കാര്‍ഡ്, വേള്‍ഡ് ഡ്രാമാബുക്‌സ് ഓഫ് റിക്കാര്‍ഡ്, റോമിലെ സലേഷ്യന്‍ സര്‍വ്വകലാശാലയുടെ അംഗീകാരം ,മഹാരാഷ്ട്ര സര്‍ക്കാരിന്റെ പൂനെ നാടക അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ സജീവന് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര കല്ലോട് സ്വദേശിയായ സജീവന്‍ ഇപ്പോഴും മുഴുവന്‍ സമയവും നാടക പ്രവര്‍ത്തനം നടത്തുകയാണ്.

American Theater Recognition for Active Theater Therapy kp sajeevan perambra

Next TV

Related Stories
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

Mar 28, 2024 09:09 PM

ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി...

Read More >>
പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

Mar 28, 2024 06:14 PM

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്...

Read More >>
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

Mar 28, 2024 11:08 AM

മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച്...

Read More >>
Top Stories