---
title: "നാടിന്റെ അഭിമാനമായി മാറിയ യുവാക്കളെ പുളിക്കൂല്‍ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു "
english_title: "Pulikul Friendship Society felicitated the youth who have become the pride of the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62011/pulikul-friendship-society-felicitated-the-youth-who-have-become-the-pride-of-the-country"
published_at: "2022-08-16T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb5727e991a_1anuma.jpg"
keywords: []
---

# നാടിന്റെ അഭിമാനമായി മാറിയ യുവാക്കളെ പുളിക്കൂല്‍ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കൈതക്കല്‍ പുളിക്കൂല്‍ പൊയിലിന്റെ അഭിമാനമായി മാറിയ യുവാക്കളെ പുളിക്കൂല്‍ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു. കുളത്തില്‍ മുങ്ങിത്താണ 2 ജീവനുകളെയാണ് യുവാക്കളായ വിപിന്‍ ശശികല, വിശ്വാസ് ശശികല, വിഷ്ണു പുളിക്കൂല്‍ എന്നിവര്‍ രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയത്.

## Article Content

**പേരാമ്പ്ര:** കൈതക്കല്‍ പുളിക്കൂല്‍ പൊയിലിന്റെ അഭിമാനമായി മാറിയ യുവാക്കളെ പുളിക്കൂല്‍ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു. കുളത്തില്‍ മുങ്ങിത്താണ 2 ജീവനുകളെയാണ് യുവാക്കളായ വിപിന്‍ ശശികല, വിശ്വാസ് ശശികല, വിഷ്ണു പുളിക്കൂല്‍ എന്നിവര്‍ രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയത്.

കഴിഞ്ഞ ദിവസം കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ചേനോളി കളോളിപൊയിലില്‍ നിന്നും വന്ന മൂന്ന് യുവാക്കളില്‍ രണ്ട് പേര്‍ കുളത്തില്‍ ഇറങ്ങുകയായിരുന്നു.

നീന്തുന്നതിനിടയില്‍ രണ്ടു പേരും മുങ്ങി താഴുകയും മൂന്നാമത്താളുടെ നിലവിളി കേട്ട് കുളത്തിന് സമീപത്തെ് വീട്ടിലുണ്ടായിരുന്ന വിപിനും വിശ്വാസും ഓടിയെത്തി കുളത്തിലേക്കെടുത്ത് ചാടി അതി സാഹസികമായി രക്ഷപ്പെടുത്തുകയുമായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് കൈത്താങ്ങായി വിഷ്ണുവും ഇവരോടൊപ്പം തന്നെ ഉണ്ടായിരുന്നു. 2 ജീവനുകള്‍ രക്ഷിച്ച ഇവരെ എം.കെ. രാമചന്ദ്രന്‍, കെ.എം. സുനില്‍, റാഫി ഇളയടത്ത് താഴെ എന്നിവര്‍ വീട്ടിലെത്തിയാണ് അനുമോദിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62011/pulikul-friendship-society-felicitated-the-youth-who-have-become-the-pride-of-the-country)