---
title: "അല്‍ക്ക പേരാമ്പ്ര മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "Alka Perambra region organized the convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62041/alka-perambra-region-organized-the-convention"
published_at: "2022-08-16T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb744177a76_1_alca.jpg"
keywords: []
---

# അല്‍ക്ക പേരാമ്പ്ര മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **അല്‍ക്ക പേരാമ്പ്ര മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മധു കോട്ടതുരുത്തി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മേഖല പ്രസിഡന്റ് ഗഫൂര്‍ വാല്യക്കോട് അദ്ധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര: **അല്‍ക്ക പേരാമ്പ്ര മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മധു കോട്ടതുരുത്തി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മേഖല പ്രസിഡന്റ് ഗഫൂര്‍ വാല്യക്കോട് അദ്ധ്യക്ഷത വഹിച്ചു.

അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് കോഴിക്കോട് ജില്ല പ്രസിഡന്റ് പി. പ്രകാശന്‍ വിതരണം ചെയ്തു. എസ്എംഎ രോഗം ബാധിച്ച പാലേരി ഇവാന്‍ ചികില്‍സാ സഹായ ഫണ്ട് പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍ മേപ്പയ്യൂര്‍ ചികിത്സ കമ്മിറ്റി കണ്‍വീനര്‍ സിദ്ദീഖ് തങ്ങള്‍ക്ക് കൈമാറി.

റേറ്റ് ചാര്‍ട്ട് ജില്ലാ വൈ. പ്രസിഡന്റ് രജീഷ് കട്ടന്‍ കോടന്‍ വിതരണം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു.

ജില്ലാ വൈ. പ്രസിഡന്റ് ഹമീദ് മേപ്പയ്യൂര്‍, തസ്‌ലി കാവില്‍, പി.കെ. വിനോദന്‍, സന്തോഷ് നടുവണ്ണൂര്‍, രജ്ഞിത്ത് പാലേരി, വിജയേഷ് കടിയങ്ങാട് തുങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍ മേപ്പയ്യൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ ശരത്ത് ലാല്‍ പാലേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62041/alka-perambra-region-organized-the-convention)