---
title: "പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു "
english_title: "The Progressive Art Literary Group organized a protest rally perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62050/the-progressive-art-literary-group-organized-a-protest-rally-perambra"
published_at: "2022-08-16T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb7db6a34e4_1prathi.jpg"
keywords: []
---

# പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു 

> **Lead Summary:** ** കൂത്താളി: **സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ദിനത്തില്‍ കൂത്താളി ടൗണില്‍ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

** കൂത്താളി: **സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ദിനത്തില്‍ കൂത്താളി ടൗണില്‍ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരേ ആയിരുന്നു പ്രതിഷേധകൂട്ടായ്മ. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം മുതല്‍ 65 ഓളം വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇരിക്കുകയാണ്. ഈ നടപടിയില്‍ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം കൂത്താളി കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

രാജീവന്‍ മേപ്പയൂര്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജോയിന്‍ സെക്രട്ടറി കെ.എം. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം മേഖലാ സെക്രട്ടറി ടി.എം. ബാലകൃഷ്ണന്‍, കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി അച്യുതന്‍ എന്നിവര്‍ സംസാരിച്ചു. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി പി. സത്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.കെ. രാജീവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62050/the-progressive-art-literary-group-organized-a-protest-rally-perambra)