---
title: "സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സഹകാരികള്‍ ഒന്നിക്കണം: കെ.മുരളീധരന്‍ എം.പി"
english_title: "Cooperators must unite to protect co-operative sector: K. Muralidharan MP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62099/cooperators-must-unite-to-protect-co-operative-sector-k-muralidharan-mp"
published_at: "2022-08-16T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fbb0c0e86bf_OBIT_CARD_JPG.JPG"
keywords: []
---

# സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സഹകാരികള്‍ ഒന്നിക്കണം: കെ.മുരളീധരന്‍ എം.പി

> **Lead Summary:** ** പേരാമ്പ്ര:** ഗ്രാമീണ ജനതയുടെ സാമ്പത്തിക നിലനില്പിന് സഹകരണ മേഖല സംരക്ഷിക്കപ്പെടണമെന്നും ഇതിനായി സഹകാരികള്‍ ഒന്നിക്കണമെന്നും കെ.മുരളീധരന്‍ എം.പി അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ സഹകരണ ബില്‍ ഭാവിയില്‍ കേരളത്തിലെ സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

## Article Content

** പേരാമ്പ്ര:** ഗ്രാമീണ ജനതയുടെ സാമ്പത്തിക നിലനില്പിന് സഹകരണ മേഖല സംരക്ഷിക്കപ്പെടണമെന്നും ഇതിനായി സഹകാരികള്‍ ഒന്നിക്കണമെന്നും കെ.മുരളീധരന്‍ എം.പി അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ സഹകരണ ബില്‍ ഭാവിയില്‍ കേരളത്തിലെ സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയ കുമ്പളം അഗ്രികള്‍ച്ചറിസ്റ്റ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ കടിയങ്ങാട് പാലത്തില്‍ ആരംഭിച്ച സഹകരണ നീതി മെഡിക്കല്‍ ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് എന്‍.പി. വിജയന്‍ അദ്ധ്യക്ഷനായി.

പാളയാട്ട് ബഷീര്‍, എം.കെ.കുഞ്ഞനന്തന്‍, കെ.കെ. അശോകന്‍, കെ.വി.രാഘവന്‍, അബ്ദുല്ല സല്‍മാന്‍, മെഡിക്കല്‍ ഓഫീസര്‍ ഇ.വി. ആനന്ദ്, കെ. മുബഷിറ, വി.കെ ഗീത, ഇ.വി.രാമചന്ദ്രന്‍, കെ.എം അഭിജിത്ത്, സി.കെ.രാഘവന്‍, പി.ജെ. ഷാലിയ, പപ്പന്‍ കന്നാട്ടി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഉബൈദ് വാഴയില്‍ സ്വാഗതവും എന്‍.രാജീവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62099/cooperators-must-unite-to-protect-co-operative-sector-k-muralidharan-mp)