---
title: "ചക്കിട്ടപാറയിലെ പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് തൊഴിലുകള്‍ ഇനി കൈയ്യെത്തും ദൂരത്ത് "
english_title: "Jobs are now within reach for the youth of the Scheduled Castes of Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62323/jobs-are-now-within-reach-for-the-youth-of-the-scheduled-castes-of-chakkittapara"
published_at: "2022-08-17T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcf10c952c4_OBIT_CARD_JPG.JPG"
keywords: []
---

# ചക്കിട്ടപാറയിലെ പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് തൊഴിലുകള്‍ ഇനി കൈയ്യെത്തും ദൂരത്ത് 

> **Lead Summary:** **പേരാമ്പ്ര:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് പുതിയ തൊഴില്‍ മേഖലകള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ യൂത്ത് എംപവര്‍മെന്റ് എസ്സ്‌സി സഹകരണ സൊസൈറ്റി രൂചീകരിച്ചു.

## Article Content

**പേരാമ്പ്ര:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് പുതിയ തൊഴില്‍ മേഖലകള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ യൂത്ത് എംപവര്‍മെന്റ് എസ്സ്‌സി സഹകരണ സൊസൈറ്റി രൂചീകരിച്ചു.

നിഖില്‍ നരിനട ഭരണ സമിതി പ്രസിഡന്റും രതിന്‍ ചെങ്കൊട്ടക്കൊല്ലി വൈസ് പ്രസിഡന്റും അനു എസ് രാജ് സെക്രട്ടറിയും ആയ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ദിവ്യ നിഷാന്ത്, കെ.ജി ജിബിന്‍, പി.ബി നിതിന്‍, കെ.പി അഭിന എന്നിവരാണ് മറ്റ് അംഗങ്ങള്‍.

സൊസൈറ്റി പ്രവര്‍ത്തനം അദ്യഘട്ടം എന്ന നിലയില്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഇരുപത് ലക്ഷം രൂപ പട്ടികജാതി വികസന ഫണ്ടില്‍ നിന്നും ഉപയോഗിച്ച് സൊസൈറ്റിക്ക് ആവശ്യമായ സ്ഥലം വാങ്ങിയിട്ടുണ്ട്. കൂടാതെ 1.29 കോടി രൂപ പട്ടികജാതി വികസന വകുപ്പില്‍ നിന്നും സൊസൈറ്റിക്ക് ഗ്രാന്‍ഡ് ആയും ലഭ്യമായിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

അതോടൊപ്പം ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി വിഹിതവും സൊസൈറ്റി മൂലധന ശേഖരണവും മറ്റ് സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ഉള്ള സാമ്പത്തിക സഹായവും അടക്കം നേടിയെടുത്ത് മികച്ച പ്രവര്‍ത്തനം നടത്താനാണ് ലക്ഷ്യമിടുന്നത്.

നൂറോളം യുവജനങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ഉറപ്പു വരുത്തുന്ന ഡ്രിങ്കിങ്ങ് വാട്ടര്‍ ബോട്ടിള്‍ പ്ലാന്റ് ആണ് സൊസൈറ്റിയുടെ ആദ്യ സംരംഭം. ഇത്തരം നൂതന പദ്ധതികളിലൂടെ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സാധിക്കുന്നതിനൊപ്പം നാടിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താനും സാധിക്കും എന്നാണ് ഭരണസമിതിയുടെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62323/jobs-are-now-within-reach-for-the-youth-of-the-scheduled-castes-of-chakkittapara)