---
title: "കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ "
english_title: "Natuvannur Gram Panchayat Krishi Bhavan celebrated Farmer's Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62334/natuvannur-gram-panchayat-krishi-bhavan-celebrated-farmers-day"
published_at: "2022-08-17T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcf5c194b95_OBIT_CARD_JPG.JPG"
keywords: []
---

# കര്‍ഷകദിനാചരണം നടത്തി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ 

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം നടന്നു. ഘോഷയാത്ര, മികച്ച കര്‍ഷകരെ ആദരിക്കല്‍, വിള ഇന്‍ഷ്വറന്‍സ് രജിസ്‌ട്രേഷന്‍ എന്നിവ നടത്തി. ദിനാചരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരന്‍ ഉദ്ഘാടനവും കര്‍ഷകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം നടന്നു. ഘോഷയാത്ര, മികച്ച കര്‍ഷകരെ ആദരിക്കല്‍, വിള ഇന്‍ഷ്വറന്‍സ് രജിസ്‌ട്രേഷന്‍ എന്നിവ നടത്തി. ദിനാചരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരന്‍ ഉദ്ഘാടനവും കര്‍ഷകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ചു.

വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് ആദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം ശശി, കെ.കെ ഷൈമ, ടി.സി.സുരേന്ദ്രന്‍ , എം.കെ.ജലീല്‍, സജിവന്‍ മക്കാട്ട്, കെ.കെ സൗദ, സദാനന്ദന്‍ പാറക്കല്‍, പി. അച്ചുതന്‍, പി.എം.രാജന്‍, എം.കെ ശ്രീധരന്‍, എന്‍ ആലി, കെ.പി. സത്യന്‍, ഇബ്രാഹിം മണ്ണാങ്കണ്ടി, വി.കെ ചന്ദ്രന്‍, സജീവന്‍ നാഗത്ത്, ടി.പക്കര്‍, അശോകന്‍ പുതുക്കുടി, സി.എം ഉമ്മര്‍കോയ, താര അജീഷ് എന്നിവര്‍ സംസാരിച്ചു.

മികച്ച കര്‍ഷകരായി കുഞ്ഞി പക്കി വടക്കെ വലിയ പറമ്പില്‍, പ്രമോദ് മലപ്പാട്ട് എന്നിവരെയും മികച്ച വനിതാ കര്‍ഷകരായി സീനത്ത് നെടുങ്കണ്ടി, താര അജീഷ് എന്നിവരെയും, മികച്ച എസ്സ്‌സി കര്‍ഷകനായി പി.എം ഗോപാലനെയും , മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനായി കാര്‍ത്തി ദിപേഷിനെയും, മികച്ച ക്ഷീര കര്‍ഷകനായി സി.എം ഉമ്മര്‍കോയ യെയും തിരഞ്ഞെടുത്തു. കൃഷി ഓഫീസര്‍ സ്വാഗതവും അസി: കൃഷി ഓഫീസര്‍ പി.കെ സജില നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62334/natuvannur-gram-panchayat-krishi-bhavan-celebrated-farmers-day)