---
title: "വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ സീഡ് ക്ലബ്ബ് മികച്ച കര്‍ഷകയെ ആദരിച്ചു "
english_title: "Vanmukam-Elampilad MLP School Seed Club felicitated the best farmer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62339/vanmukam-elampilad-mlp-school-seed-club-felicitated-the-best-farmer"
published_at: "2022-08-17T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcf95f6cc75_OBIT_CARD_JPG.JPG"
keywords: []
---

# വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ സീഡ് ക്ലബ്ബ് മികച്ച കര്‍ഷകയെ ആദരിച്ചു 

> **Lead Summary:** **ചിങ്ങപുരം:** വന്മുകം- എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനത്തില്‍ മൂടാടി പഞ്ചായത്തിലെ മികച്ച ഗൃഹാങ്കണ പച്ചക്കറി പുരസ്‌കാര ജേതാവ് മഞ്ജു ഉണ്ണികൃഷ്ണന്‍ നന്ദനത്തെ ആദരിച്ചു.

## Article Content

**ചിങ്ങപുരം:** വന്മുകം- എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനത്തില്‍ മൂടാടി പഞ്ചായത്തിലെ മികച്ച ഗൃഹാങ്കണ പച്ചക്കറി പുരസ്‌കാര ജേതാവ് മഞ്ജു ഉണ്ണികൃഷ്ണന്‍ നന്ദനത്തെ ആദരിച്ചു.

സ്‌കൂള്‍ ലീഡര്‍ കാര്‍ത്തിക പ്രഭീഷ് പൊന്നാടയണിയിച്ചു. പ്രധാനാധ്യാപിക എന്‍.ടി.കെ. സീനത്ത് അധ്യക്ഷയായി. പഞ്ചായത്ത് തല കാര്‍ഷിക ക്വിസ്സ് മത്സരത്തില്‍ വിജയിയായ പി.ടി.എ. വൈസ് പ്രസിഡന്റ് മൃദുല ചാത്തോത്തിന് ഉപഹാര സമര്‍പ്പണം നടത്തി.

സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.നൂറുല്‍ ഫിദ, സീഡ് ക്ലബ്ബ് ലീഡര്‍ വി.സിയോന, പി.കെ.അബ്ദുറഹ്മാന്‍, സി. ഖൈറുന്നിസാബ, വി.ടി.ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62339/vanmukam-elampilad-mlp-school-seed-club-felicitated-the-best-farmer)