---
title: "മെരുളിയോട്ട് സുനില്‍ അനുസ്മരണം സംഘടിപ്പിച്ച് കൈതക്കല്‍ സൗപര്‍ണ്ണിക തീയറ്റേര്‍സ് "
english_title: "Meruliot Sunil commemoration organized by Kaitakkal Souparnika Theatres"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62451/meruliot-sunil-commemoration-organized-by-kaitakkal-souparnika-theatres"
published_at: "2022-08-18T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fdd9a3a0f25_OBIT_CARD_JPG.JPG"
keywords: []
---

# മെരുളിയോട്ട് സുനില്‍ അനുസ്മരണം സംഘടിപ്പിച്ച് കൈതക്കല്‍ സൗപര്‍ണ്ണിക തീയറ്റേര്‍സ് 

> **Lead Summary:** **പേരാമ്പ്ര: **മെരുളിയോട്ട് സുനിലിന്റെ ഒന്നാം ഓര്‍മ്മദിനത്തില്‍ കൈതക്കല്‍ സൗപര്‍ണ്ണിക തീയറ്റേര്‍സില്‍ അനുസ്മരണം സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തോടനുബന്ധിച്ച് കൈരളി വിടിസി പേരാമ്പ്രയുടെ നേതൃത്വത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും നൊച്ചാട് പിഎച്ച്സ്സി യുടെ നേതൃത്വത്തില്‍ പ്രഷര്‍, പ്രമേഹ പരിശോധനയും നടത്തി.

## Article Content

**പേരാമ്പ്ര: **മെരുളിയോട്ട് സുനിലിന്റെ ഒന്നാം ഓര്‍മ്മദിനത്തില്‍ കൈതക്കല്‍ സൗപര്‍ണ്ണിക തീയറ്റേര്‍സില്‍ അനുസ്മരണം സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തോടനുബന്ധിച്ച് കൈരളി വിടിസി പേരാമ്പ്രയുടെ നേതൃത്വത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും നൊച്ചാട് പിഎച്ച്സ്സി യുടെ നേതൃത്വത്തില്‍ പ്രഷര്‍, പ്രമേഹ പരിശോധനയും നടത്തി.

ജീവിത ശൈലീ രോഗങ്ങളും കാന്‍സര്‍ ലക്ഷണങ്ങളും എന്ന വിഷയത്തില്‍ ഡോ. അബ്ദുള്‍ റാസിക്ക് ക്ലാസ്സെടുത്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എം.സിന്ധു അദ്ധ്യക്ഷയായി. അഭിലാഷ്.കെ അനുസ്മരണ പ്രഭാഷണം നടത്തി. മെമ്പര്‍മാരുടെ മക്കളില്‍ നിന്നും എസ്എസ്എല്‍സി ക്ക് ഫുള്‍ A പ്ലസ് നേടിയതും എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയവരേയും ആദരിച്ചു. കെ.സി സുഭാഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62451/meruliot-sunil-commemoration-organized-by-kaitakkal-souparnika-theatres)