---
title: "ശ്രീകൃഷ്ണ ജയന്തി ദിവസം തൊഴിലുറപ്പ്: പ്രതിഷേധ മാര്‍ച്ചുമായി അരിക്കുളത്ത് ഹിന്ദു ഐക്യവേദി"
english_title: "Shri Krishna Jayanti Day thozhilurapp: Hindu Aikyvedi in Arikulam with protest march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62467/shri-krishna-jayanti-day-thozhilurapp-hindu-aikyvedi-in-arikulam-with-protest-march"
published_at: "2022-08-18T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fde24561790_OBIT_CARD_JPG.JPG"
keywords: []
---

# ശ്രീകൃഷ്ണ ജയന്തി ദിവസം തൊഴിലുറപ്പ്: പ്രതിഷേധ മാര്‍ച്ചുമായി അരിക്കുളത്ത് ഹിന്ദു ഐക്യവേദി

> **Lead Summary:** ** അരിക്കുളം**: ശ്രീകൃഷ്ണ ജയന്തി ദിവസം തൊഴിലുറപ്പ് പ്രവര്‍ത്തി ദിനമാക്കിയ പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ രാഷ്ട്രീയ ഭേദമന്യേ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി അരിക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

** അരിക്കുളം**: ശ്രീകൃഷ്ണ ജയന്തി ദിവസം തൊഴിലുറപ്പ് പ്രവര്‍ത്തി ദിനമാക്കിയ പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ രാഷ്ട്രീയ ഭേദമന്യേ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി അരിക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

നിരവധി നവേദനങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടിന് നല്‍കിയിട്ടും യാതൊരു മറുപടിയും നല്‍കാതെ നിഷേധാത്മക നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധി കുട്ടികളും സ്ത്രീകളും പങ്കെടുക്കുന്ന ശോഭായാത്രകളാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ പഞ്ചായത്ത് അധികാരികള്‍ക്ക് തൊഴിലുറപ്പ് അവധി നല്‍കാമെന്നിരിക്കെ ആചാര അനുഷ്ടാനങ്ങളെ തകര്‍ക്കാനും, തളര്‍ത്താനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. രാവിലെ 10 മണിക്ക് നടന്ന പരിപാടിയില്‍ രാധാകൃഷ്ണന്‍ എടവന, വൈശാഖ് മൈത്രി, ശിവദാസന്‍ കാരയാട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62467/shri-krishna-jayanti-day-thozhilurapp-hindu-aikyvedi-in-arikulam-with-protest-march)