---
title: "കര്‍ഷക മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി കാര്‍ഷിക ഉത്സവം നടത്തി "
english_title: "Farmers' Morcha Perampra Mandal Committee conducted the agricultural festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62492/farmers-morcha-perampra-mandal-committee-conducted-the-agricultural-festival"
published_at: "2022-08-18T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fdf80a9d31f_1karshika.jpg"
keywords: []
---

# കര്‍ഷക മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി കാര്‍ഷിക ഉത്സവം നടത്തി 

> **Lead Summary:** **പേരാമ്പ്ര: **കര്‍ഷക വന്ദന ദിനത്തിന്റെ ഭാഗമായി ചിങ്ങം 1 ന് കര്‍ഷക മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ കാര്‍ഷിക ഉത്സവം നടത്തി.

## Article Content

**പേരാമ്പ്ര: **കര്‍ഷക വന്ദന ദിനത്തിന്റെ ഭാഗമായി ചിങ്ങം 1 ന് കര്‍ഷക മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ കാര്‍ഷിക ഉത്സവം നടത്തി.

ഇരുന്നൂറ് കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈ വിതരണം, കര്‍ഷകരെ ആദരിക്കല്‍, കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ്, പച്ചക്കറിവിത്ത് വിതരണം, ഉന്നത വിജയികളായ കര്‍ഷകരുടെ മക്കളെ ആദരിക്കല്‍, കാര്‍ഷിക വസ്തുക്കളുടെ പ്രദര്‍ശനം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി.

കാര്‍ഷികോത്സവം കര്‍ഷകന് തെങ്ങിന്‍ തൈ നല്‍കി ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ. രജിഷ് ഉദ്ഘാടനം ചെയ്തു. ബിനിഷ് എടവരാട് അദ്ധ്യക്ഷത വഹിച്ചു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍ കര്‍ഷകര്‍ക്ക് ക്ലാസെടുത്തു.

തറമല്‍ രാഗേഷ്, കെ. രാഘവന്‍, ഇല്ലത്ത് മോഹനന്‍, കെ.എം. സുധാകരന്‍, ടി.എം. ഹരിദാസ്, പി.എം. സജിവന്‍, കെ.പി. ബാബു, എന്‍.ഇ. ചന്ദ്രന്‍, സി.കെ. ലില, പി.സി. പ്രസന്ന, കെ.പി.ടി. വല്‍സലന്‍, ജോസ് സിറിയക്ക്, ടി.പി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62492/farmers-morcha-perampra-mandal-committee-conducted-the-agricultural-festival)