പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ച് കര്‍ഷകദിനാചരണം കൊണ്ടാടി മേപ്പയ്യൂര്‍ പഞ്ചായത്ത്

പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ച് കര്‍ഷകദിനാചരണം കൊണ്ടാടി മേപ്പയ്യൂര്‍ പഞ്ചായത്ത്
Aug 18, 2022 02:21 PM | By RANJU GAAYAS

മേപ്പയ്യൂര്‍: പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്നരംഭിച്ച വിളംബരജാഥ ടൗണ്‍ ചുറ്റി മേപ്പയ്യൂര്‍ വ്യാപാര ഭവനില്‍ എത്തിച്ചേര്‍ന്നു. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മുതിര്‍ന്ന കര്‍ഷകരായ ഉണക്കന്‍ എടത്തിക്കണ്ടി, അച്യുതന്‍ നമ്പ്യാര്‍, ഗോപാലന്‍ ചെറിയകാരയാട്ട് കണ്ടി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു.

മികച്ച കേരകര്‍ഷകനായി കുഞ്ഞികണ്ണന്‍ ആറുകണ്ടത്തില്‍, കര്‍ഷകതൊഴിലാളിയായി ചന്ദ്രന്‍ നെല്ലിയുള്ളപറമ്പില്‍, മികച്ച കര്‍ഷകനായി സത്യന്‍ വടക്കേനെല്ല്യാട്ടുമ്മല്‍, പച്ചക്കറി കര്‍ഷകനായി രാജന്‍ വണ്ണാനക്കണ്ടി, ക്ഷീര കര്‍ഷകനായി അനുരാജ് ചാപ്പറമ്പില്‍, സമ്മിശ്ര കര്‍ഷകനായി അസീസ് യോഗിമഠത്തില്‍, വനിതാകര്‍ഷകയായി സുരജ കരുവുണ്ടാട്ട് കിഴക്കയില്‍, യുവകര്‍ഷകനായി എ.കെ സനീഷ് കുമാര്‍, കുട്ടികര്‍ഷകരായി അരവിന്ദ് ഉന്ത്രോത്ത്‌പൊയില്‍, സനീത് നബാന്‍ കാരേക്കണ്ടി എന്നിവരെയുമാണ് തിരഞ്ഞെടുത്തത്.

കൃഷി അസിസ്റ്റന്റ് പി അനിത പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, അംഗങ്ങളായ സുനില്‍ വടക്കയില്‍, രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, റാബിയ എടത്തി കണ്ടി, മേലടി ബ്ലോക്ക് അംഗങ്ങളായ മഞ്ഞക്കുളം നാരായണന്‍, എ.പി രമ്യ, പഞ്ചായത്ത് സെക്രട്ടറി എ.സന്ദീപ, കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമാരായ എന്‍.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ശ്രീധരന്‍ കൂവല, കാര്‍ഷിക കര്‍മ്മ സേന പ്രസിഡന്റ് കെ.കെ കുഞ്ഞിരാമന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ടി.എന്‍ അശ്വിനി സ്വാഗതവും കൃഷി അസിസ്റ്റന്റ് സി.എസ് സ്‌നേഹ നന്ദിയും പറഞ്ഞു.

Mappayyur Panchayat celebrated Farmers Day in honor of the best farmers of the panchayat

Next TV

Related Stories
നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

Oct 2, 2022 09:03 PM

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു...

Read More >>
സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

Oct 2, 2022 07:50 PM

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍...

Read More >>
നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

Oct 2, 2022 07:00 PM

നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ പൂര്‍വ്വാധികം ഭംഗിയായി...

Read More >>
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 06:58 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2022 05:43 PM

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഏത് പ്രതിസന്ധിയിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവുള്ളതുമായ നേതാവിനെയാണ്...

Read More >>
എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

Oct 2, 2022 05:00 PM

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന...

Read More >>
Top Stories