---
title: "എസ്എസ്എല്‍സി ഉന്നത വിജയികളെ അനുമോദിച്ച് അംഹാസ് ചാലിക്കര "
english_title: "Amhas Chalikkara felicitating the SSLC high achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62507/amhas-chalikkara-felicitating-the-sslc-high-achievers"
published_at: "2022-08-18T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe030fd1393_OBIT_CARD_JPG.JPG"
keywords: []
---

# എസ്എസ്എല്‍സി ഉന്നത വിജയികളെ അനുമോദിച്ച് അംഹാസ് ചാലിക്കര 

> **Lead Summary:** **പേരാമ്പ്ര: **അംഹാസ് ചാലിക്കരയുടെ ആഭിമുഖ്യത്തില്‍ ലേണിങ്ങ് ഹെല്‍പ് ഉദ്ഘാടനവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനം നടന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികള്‍ക്ക് പ്രസിഡന്റ് ഉപഹാര സമര്‍പ്പണം നടത്തി.

## Article Content

**പേരാമ്പ്ര: **അംഹാസ് ചാലിക്കരയുടെ ആഭിമുഖ്യത്തില്‍ ലേണിങ്ങ് ഹെല്‍പ് ഉദ്ഘാടനവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനം നടന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികള്‍ക്ക് പ്രസിഡന്റ് ഉപഹാര സമര്‍പ്പണം നടത്തി.

അംഹാസ് പ്രസിഡന്റ് എം .കുഞ്ഞിരരാമുണ്ണി അധ്യക്ഷനായി. തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സെമിനാറിന് ഷാഹിദ് എളേറ്റില്‍ നേതൃത്വം നല്‍കി. അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ആഷിഖ് ചാലിക്കരയെയും നൊച്ചാട് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.പി അബ്ദുറഹ്മാന്‍നെയും ചടങ്ങില്‍ ആദരിച്ചു .

വാര്‍ഡ് മെമ്പര്‍മാരായ ലിമ പാലയാട്ട്, കെ മധു കൃഷ്ണന്‍ എന്നിവരും എസ്.കെ അസൈനാര്‍, കെ.പി ആലിക്കുട്ടി, പി.എം പ്രകാശന്‍, കെ.എം നസീര്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. കെ.എം സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ.സി അഷറഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62507/amhas-chalikkara-felicitating-the-sslc-high-achievers)