---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു "
english_title: "AUP School Valyakode celebrated Farmers Day with various programs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62518/aup-school-valyakode-celebrated-farmers-day-with-various-programs"
published_at: "2022-08-18T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe0a559a2ca_1aup_.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

## Article Content

** പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

റിട്ട: അധ്യാപകനും കര്‍ഷകനുമായ ബാലഗോപാലന്‍ സ്‌കൂള്‍ അങ്കണത്തില്‍ വാഴക്കന്ന് നട്ടു കൊണ്ട് കര്‍ഷകദിനത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. എം.പി.ടി.എ. ചെയര്‍പെഴ്‌സന്‍ പി. ഷിജിന അധ്യക്ഷത വഹിച്ചു.

കെ.കെ. ബിജു, ടി.പി. സുനില്‍, ടി.കെ. അനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. എ.കെ. സുബൈദ സ്വാഗതവും ജുനൈസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62518/aup-school-valyakode-celebrated-farmers-day-with-various-programs)