---
title: "മുയിപ്പോത്ത് പൊതുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി "
english_title: "Muipoth public outreach program launched"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62533/muipoth-public-outreach-program-launched"
published_at: "2022-08-18T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe149bb8432_1sam.jpg"
keywords: []
---

# മുയിപ്പോത്ത് പൊതുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി 

> **Lead Summary:** **മുയിപ്പോത്ത്: **13 വര്‍ഷത്തോളമായി മുയിപ്പോത്ത് പ്രവര്‍ത്തിക്കുന്ന ജീവ കാരുണ്യ സ്ഥാപനമായ ക്രസന്റ് കെയര്‍ ഹോമില്‍, സ്വാതന്ത്ര ദിനത്തില്‍ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ചു. പെയിന്‍ അന്റ് പാലിയേറ്റീവ് കെയര്‍, ഫിസിയോതെറാപ്പി സെന്റര്‍, ഡയലിസിസ് സെന്റര്‍, ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ തുടങ്ങി.

## Article Content

**മുയിപ്പോത്ത്: **13 വര്‍ഷത്തോളമായി മുയിപ്പോത്ത് പ്രവര്‍ത്തിക്കുന്ന ജീവ കാരുണ്യ സ്ഥാപനമായ ക്രസന്റ് കെയര്‍ ഹോമില്‍, സ്വാതന്ത്ര ദിനത്തില്‍ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ചു. പെയിന്‍ അന്റ് പാലിയേറ്റീവ് കെയര്‍, ഫിസിയോതെറാപ്പി സെന്റര്‍, ഡയലിസിസ് സെന്റര്‍, ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ തുടങ്ങി.

കെയര്‍ ഹോമില്‍ നടക്കുന്ന സംരംഭങ്ങളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടി ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ് ഉദ്ഘാടനം ചെയ്തു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍ , പ്രവാസികള്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു വര്‍ഷത്തിനുള്ളില്‍ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളേയും കെയര്‍ ഹോമില്‍ എത്തിക്കാനാണ് പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കുഞ്ഞുങ്ങള്‍ക്കായുള്ള ക്രസന്റ് തണല്‍ സംയുക്ത സംരംഭമായ മള്‍ട്ടി ഡിസ്സിപ്ലിനറി റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പ്രഖ്യാപനവും ചടങ്ങില്‍ വെച്ച് നടന്നു.

കെയര്‍ ഹോമിലെ ഗ്രൗണ്ട് ഫ്‌ലോറില്‍ നവീകരിച്ച കൌണ്ടറിന്റെ ഉത്ഘടന കര്‍മ്മം വാഴാട്ട് മുഹമ്മദ് അലി നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ആര്‍.പി. ഷോബിഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സുബൈര്‍ മാണിക്കോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വാര്‍ഡ് അംഗങ്ങളായ എന്‍.ആര്‍. രാഘവന്‍, എ.കെ. ഉമ്മര്‍, എം.എം. രഘുനാഥ്, പി. മോനിഷ, കെ.എം. ബിജിഷ, ഇ.ടി. ഷൈജ, ഷിജിത്ത് എന്‍. ടി, സുബൈദ ഇ. കെ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ഹമീദ്, ആശ വര്‍ക്കര്‍ പ്രസന്ന, മുഹമ്മദ് പനയുള്ളതില്‍, എന്‍.എം. കുഞ്ഞബ്ദുള്ള, മണ്ടോടി രാജന്‍ നായര്‍, സി.കെ. പ്രഭാകരന്‍, ആര്‍ . ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി. അബ്ദുല്‍ ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി. കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62533/muipoth-public-outreach-program-launched)