---
title: "യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് തകര്‍ത്തു "
english_title: "Youth Congress leader's bike was broken perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62558/youth-congress-leaders-bike-was-broken-perambra"
published_at: "2022-08-18T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe2cc41c695_1bike.jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് തകര്‍ത്തു 

> **Lead Summary:** **പേരാമ്പ്ര: **യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് തകര്‍ത്തു. നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി. രജീഷിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് തകര്‍ത്തു. നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി. രജീഷിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു.

നൊച്ചാട് പഞ്ചായത്തിലെ ചാത്തോത്ത് താഴയില്‍ കഴിഞ്ഞ മാസം നടന്ന രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഓഫീസുകള്‍ തകര്‍ക്കുകയും യുഡിഎഫ് പ്രവര്‍ത്തകരുടെ കോഴിക്കടയും, പലചരക്ക് കടയും കത്തിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി. രജീഷിന്റെ വീട്ടില്‍ രാത്രിയുടെ മറവില്‍ അക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും, നാട്ടില്‍ സമാധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം. പ്രകാശന്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62558/youth-congress-leaders-bike-was-broken-perambra)