---
title: "ഒലീവ് പബ്‌ളിക് സ്‌കൂള്‍ കര്‍ഷകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു "
english_title: "Olive Public School celebrated Farmers Day with various activities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62688/olive-public-school-celebrated-farmers-day-with-various-activities"
published_at: "2022-08-19T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff210ab496f_1olive.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂള്‍ കര്‍ഷകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൃഷി ക്ലബ്, ദേശീയ ഹരിത സേന, ബയോ ഡൈവേര്‍സിറ്റി ക്ലബ് എന്നിവയുമായി സഹകരിച്ചു കൊണ്ട് വിവിധങ്ങളായ പരിപാടികളോടെ കര്‍ഷകദിനം ആഘോഷിച്ചു.

## Article Content

**പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൃഷി ക്ലബ്, ദേശീയ ഹരിത സേന, ബയോ ഡൈവേര്‍സിറ്റി ക്ലബ് എന്നിവയുമായി സഹകരിച്ചു കൊണ്ട് വിവിധങ്ങളായ പരിപാടികളോടെ കര്‍ഷകദിനം ആഘോഷിച്ചു.

കാര്‍ഷിക സംസ്‌കാരത്തിന്റെയും, മണ്ണിന്റെ മണമുള്ള നാടന്‍ പാട്ടിന്റെയും തനിമ വിളിച്ചോതുന്ന തരത്തില്‍ കര്‍ഷക വേഷം ധരിച്ച വിദ്യാര്‍ത്ഥികള്‍ നടീല്‍ വസ്തുക്കളും, പഴയ കുട്ട, വട്ടി എന്നിവയും കൃഷിയായുധങ്ങളുമായി കര്‍ഷക റാലി നടത്തി.

വീട്ടിലൊരു കറിവേപ്പ് പദ്ധതിയുടെ ഭാഗമായി സമീപത്തെ വീടുകളില്‍ കറിവേപ്പിന്‍ തൈകള്‍ വിതരണം ചെയ്തു. ഓണത്തിനൊരു മുറം പച്ചക്കറിയുടെ ഭാഗമായി പേരാമ്പ്ര കൃഷിഭവന്‍ നല്‍കിയ പച്ചക്കറിവിത്ത് വിതരണം കുട്ടിക്കര്‍ഷക അവാര്‍ഡ് ജേതാവ് അനസൂയ രാജേഷിന് നല്‍കി കൊണ്ട് പ്രിന്‍സിപ്പല്‍ പി. രാജന്‍ ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ ദീപ്തി, രാജീവന്‍, റോസ്‌ന, റാജിന എന്നിവര്‍ ആശംസയര്‍പ്പിച്ചു. സീഡ് കോര്‍ഡിനേറ്റര്‍ മിനി ചന്ദ്രന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62688/olive-public-school-celebrated-farmers-day-with-various-activities)