---
title: "സപ്തദിന സ്വാതന്ത്ര്യജ്വാല പരിപാടി സമാപിച്ചു"
english_title: "The seven-day Independence Flame program has concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62716/the-seven-day-independence-flame-program-has-concluded"
published_at: "2022-08-19T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff3397c88b1_1meppayur.jpg"
keywords: []
---

# സപ്തദിന സ്വാതന്ത്ര്യജ്വാല പരിപാടി സമാപിച്ചു

> **Lead Summary:** ** കീഴരിയൂര്‍**: കീഴരിയൂരില്‍ സേവനത്തിന്റെ 67 വര്‍ഷം പിന്നിട്ട വള്ളത്തോള്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സപ്തദിന സ്വാതന്ത്ര്യജ്വാല പരിപാടി സമാപിച്ചു.

## Article Content

** കീഴരിയൂര്‍**: കീഴരിയൂരില്‍ സേവനത്തിന്റെ 67 വര്‍ഷം പിന്നിട്ട വള്ളത്തോള്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സപ്തദിന സ്വാതന്ത്ര്യജ്വാല പരിപാടി സമാപിച്ചു.

സമാപന സമ്മേളനം കവിയും പ്രഭാഷകനുമായ മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് വിനോദ് ആതിര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു മുഖ്യാതിഥിയായി.

7 ദിവസങ്ങളിലായി അംഗന്‍വാടി കുഞ്ഞുങ്ങള്‍, സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍, വനിതകള്‍ എന്നിവര്‍ക്കായി വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. എല്‍പി സ്‌ക്കൂള്‍ തലത്തില്‍ ഓവറോള്‍ വിജയികളായ കണ്ണോത്ത് യു.പി. സ്‌ക്കൂളിന് എം. കുമാരന്‍ സ്മാരക ഷീല്‍ഡും യുപി സ്‌കൂള്‍ തലത്തില്‍ ഓവറോള്‍ വിജയികളായ നടുവത്തൂര്‍ യു.പി. സ്‌ക്കൂളിന് മാലത്ത് നാരായണന്‍ സ്മാരക ഷീല്‍ഡും വിതരണം ചെയ്തു.

വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ പങ്കാളികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. എസ്.കെ. പൊററക്കാട് കഥാപുരസ്‌ക്കാരം നേടിയ അനൂജ് റാമിനും ചെറുകവിതാ മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ റിയാസ് കാനോത്ത്, രണ്ടാം സ്ഥാനം നേടിയ ധീരജ് ഗോപാലിനും മോഹനന്‍ നടുവത്തൂര്‍ ഉപഹാരം നല്‍കി.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഐ. സജീവന്‍, ഗ്രാമപഞ്ചായത്ത് അംഗം എം. സുരേഷ്, പി. ശ്രീജിത്ത്, ഐ. ശ്രീനിവാസന്‍, വി.പി. സദാനന്ദന്‍, റയീസ് കുഴുമ്പില്‍, ഇ.എം. നാരായണന്‍, ലിനേഷ് ചെന്താര, ബി. ഡെലീഷ്, സഫീറ കാര്യാത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഗീത ശില്പവും ദേശഭക്തിഗാനാര്‍ച്ചനയും കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62716/the-seven-day-independence-flame-program-has-concluded)