---
title: "കാട്ടുപന്നിയുടെ ആക്രമണം; ചെറുവണ്ണൂരില്‍ ഓട്ടോ കനാലിലേക്ക് മറിഞ്ഞ് അപകടം"
english_title: "Wild Boar Attacks; Accident in Cheruvannur as auto overturns into canal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62745/wild-boar-attacks-accident-in-cheruvannur-as-auto-overturns-into-canal"
published_at: "2022-08-19T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff467877f57_1_panni1.jpg"
keywords: []
---

# കാട്ടുപന്നിയുടെ ആക്രമണം; ചെറുവണ്ണൂരില്‍ ഓട്ടോ കനാലിലേക്ക് മറിഞ്ഞ് അപകടം

> **Lead Summary:** ** ചെറുവണ്ണൂര്‍: **കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ചെറുവണ്ണൂരില്‍ ഓട്ടോ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്. ചെറുവണ്ണൂര്‍ മേപ്പയൂര്‍ റോഡില്‍ ആയോല്‍പ്പടി ബസ് സ്റ്റോപ്പിന് സമീപത്താണ് ഇന്ന് ഉച്ചക്ക് 12.30 ഓടെ പന്നിക്കൂട്ടം ഓട്ടോയ്ക്ക് കുറകെ ചാടിയത്. മൂന്നു പന്നികള്‍ ഉണ്ടായിരുന്നതായി പറയുന്നു.

## Article Content

** ചെറുവണ്ണൂര്‍: **കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ചെറുവണ്ണൂരില്‍ ഓട്ടോ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്. ചെറുവണ്ണൂര്‍ മേപ്പയൂര്‍ റോഡില്‍ ആയോല്‍പ്പടി ബസ് സ്റ്റോപ്പിന് സമീപത്താണ് ഇന്ന് ഉച്ചക്ക് 12.30 ഓടെ പന്നിക്കൂട്ടം ഓട്ടോയ്ക്ക് കുറകെ ചാടിയത്. മൂന്നു പന്നികള്‍ ഉണ്ടായിരുന്നതായി പറയുന്നു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ കനാലിലേക്ക് തലകീഴായി മറിയുകയായിരുന്നു മേപ്പയൂര്‍ കച്ചേരിപ്പറമ്പ് ചന്തപ്പന്റെ മകന്‍ ഷിജുവിനാണ് പരിക്കുപറ്റിയത്. സാരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

നാട്ടിന്‍പുറങ്ങളില്‍ പോലും കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗ ശല്യം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്. കൂട്ടത്തോടെയുള്ള പന്നി ശല്യം കാരണം ജനങ്ങള്‍ ഇറങ്ങി നടക്കുന്നതില്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62745/wild-boar-attacks-accident-in-cheruvannur-as-auto-overturns-into-canal)