---
title: "ഇവാന്‍ ചികിത്സ; യംങ്ങ് ഷൂട്ടേഴ്‌സ് കടിയങ്ങാട് പാലം ഫുട്ട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി"
english_title: "Treatment of Evan; Young Shooters conducted the Kadiyangad Palam Football Tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62789/treatment-of-evan-young-shooters-conducted-the-kadiyangad-palam-football-tournament"
published_at: "2022-08-19T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff682968ad9_1toooooooooo.jpg"
keywords: []
---

# ഇവാന്‍ ചികിത്സ; യംങ്ങ് ഷൂട്ടേഴ്‌സ് കടിയങ്ങാട് പാലം ഫുട്ട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി

> **Lead Summary:** ** പേരാമ്പ്ര:** യംങ്ങ് ഷൂട്ടേഴ്‌സ് കടിയങ്ങാട് പാലം ഫുട്ട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി ഇവാന്‍ ചികിത്സാ ഫണ്ടിലേക്ക് പണം സമാഹരിച്ചു നല്‍കി. ടൂര്‍ണ്ണമെന്റില്‍ നിന്ന് ലഭിച്ച പണവും ക്ലബിന്റെ വാട്‌സപ്പ് ഗ്രൂപ്പിലൂടെ ലഭിച്ച പണവും ചികിത്സാ കമ്മിറ്റിക്ക് കൈമാറി.

## Article Content

** പേരാമ്പ്ര:** യംങ്ങ് ഷൂട്ടേഴ്‌സ് കടിയങ്ങാട് പാലം ഫുട്ട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി ഇവാന്‍ ചികിത്സാ ഫണ്ടിലേക്ക് പണം സമാഹരിച്ചു നല്‍കി. ടൂര്‍ണ്ണമെന്റില്‍ നിന്ന് ലഭിച്ച പണവും ക്ലബിന്റെ വാട്‌സപ്പ് ഗ്രൂപ്പിലൂടെ ലഭിച്ച പണവും ചികിത്സാ കമ്മിറ്റിക്ക് കൈമാറി.

രണ്ടാംഘട്ട ഫണ്ട് ആഗസ്റ്റ് 30ന് മുന്‍പായി നല്‍കുമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസി. ഉണ്ണി വേങ്ങേരി, വാര്‍ഡ് അംഗം കെ. മുബഷിറ, കമ്മിറ്റി അംഗം ഷിഹാബ് കന്നാട്ടി, വി.പി. മൊയ്തു, ക്ലബ്ബ് പ്രതിനിതികളായ കെ.കെ. അന്‍സാര്‍, നിഹാല്‍ യൂസുഫ്, ടി.പി. ആദില്‍, സ്‌പോര്‍ട്ട്‌സ് സിറ്റി ടര്‍ഫ് മേനേജര്‍ പി.സി. സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62789/treatment-of-evan-young-shooters-conducted-the-kadiyangad-palam-football-tournament)